നടി ഈശ്വരി ദേശ് പാണ്ഡെ കാർ പുഴയിലേക്ക് മറിഞ്ഞ് കൊല്ലപ്പെട്ടു

പനാജി: മറാത്തി നടി ഈശ്വരി ദേശ് പാണ്ഡെ ഗോവയിൽ കാർ അപകടത്തില്‍ കൊല്ലപ്പെട്ടു. ബാഗ - കലാന്‍ഗൂട്ട് പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. കാറിന്‍റെ ഡോര്‍ ലോക്കായതോടെ നടിയും ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വരന്‍ ശുഭം ഡെഡ്ജും മരിച്ചു.

അര്‍പോറ ഗ്രാമത്തിനടുത്ത് തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. പാലത്തില്‍ ഇടിച്ച് കാര്‍ പുഴയുടെ ആഴത്തിലേക്ക് പതിച്ചു. ഡോര്‍ ലോക്കായതിനെ തുടര്‍ന്ന് ഇരുവർക്കും രക്ഷപ്പെടാനായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

അടുത്തമാസം രണ്ടുപേരുടേയും വിവാഹനിശ്ചയം നടക്കാനിരിക്കുകയായിരുന്നു. 

Tags:    
News Summary - Marathi actress Ishwari Deshpande dies in car accident in Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.