തിരുവനന്തപുരം: ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ക്യാപ്റ്റൻ, വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഒരു റേഡിയോ ജോക്കിയുടെ കഥയുമായി ജി.പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'മേരി ആവാസ് സുനോ'. പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ശിവദയാണ് മറ്റൊരു നായിക.
യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ജോണി ആന്റണി, സുധീര്‍ കരമന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തിന് പുറമേ മുംബൈയിലും കശ്മീരിലുമാണ് ഷൂട്ടിംഗ്. നൗഷാദ് ഷരീഫ് ക്യാമറയും ബിജിത് ബാല എഡിറ്റിംഗും എം.ജയചന്ദ്രന്‍ സംഗീത സംവിധാനവും. ബി.കെ ഹരിനാരായണന്‍, നിധീഷ് നടേരി എന്നിവരുടേതാണ് ഗാനങ്ങള്‍.
സൗണ്ട് ഡിസൈൻ - അരുൺ വർമ്മ ,പ്രോജക്ട് ഡിസൈൻ- ബാദുഷ എൻ.എം, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജിബിൻ ജോൺ, പ്രൊഡക്‌ഷൻ കൺട്രോളർ- ജിത്ത് പിരപ്പനംകോട്, ആർട്ട് - ത്യാഗു തവന്നൂർ, മേക്കപ്പ് - പ്രദീപ് രംഗൻ, കിരൺ രാജ്, കോസ്റ്റ്യൂം- അക്ഷയ പ്രേംനാഥ് , സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റിൽസ് - ലിബിസൺ ഗോപി, ഡിസൈൻ - താമിർ ഓക്കെ, പിആർഓ- പി.ശിവപ്രസാദ് , പ്രൊമോഷൻ കൺസൾട്ടന്റ് - വിപിൻ കുമാർ, അസോ. ഡയറക്ടേഴ്‌സ് - വിഷ്ണു രവികുമാര്‍, ഷിജു സുലേഖ ബഷീര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.