വിശാലിന്റെ ആദ്യ 100 കോടി പടം; ‘മാർക് ആന്റണി’ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു

കേരളത്തിലടക്കം വൻ വിജയമായ തമിഴ് ചിത്രം മാർക് ആന്റണി ഒ.ടി.ടിയിലേക്ക്. നടൻ വിശാലിന്റെ കരിയറിലെ നാഴികക്കല്ലായ ചിത്രം ഒക്ടോബർ 13-ന് ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുക. വിശാലിന്റെ ആദ്യത്തെ 100 കോടി പടമായ മാർക് ആന്റണി സംവിധാനം ചെയ്തത്, ആധിക് രവിചന്ദ്രനാണ്.

എസ്.ജെ സൂര്യയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ തെലുങ്കിലെ പ്രമുഖ കൊമേഡിയനായ സുനിൽ വ്യത്യസ്തമായ കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. റിതു വർമ, സെൽവരാഘവൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

സെപ്തംബർ 15നായിരുന്നു മാർക് ആന്റണി റിലീസ് ചെയ്തത്, തുടക്കത്തിൽ വളരെ കുറഞ്ഞ പ്രേക്ഷകരായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്. എന്നാൽ, മൗത് പബ്ലിസിറ്റിയിലൂടെ വലിയ ഓളമുണ്ടാക്കാൻ ചിത്രത്തിനായി. തമിഴ്നാടിന് പുറമേ, കേരളത്തിലും കർണാടകയിലുമടക്കം ചിത്രം വൻ ഹിറ്റായി മാറി.

മാർക്ക് ആന്റണിയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് അഭിനന്ദൻ രാമാനുജൻ ആണ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഉമേഷ് രാജ്‍കുമാറാണ് പ്രൊഡക്ഷൻ ഡിസൈൻ. കനല്‍ കണ്ണൻ, പീറ്റര്‍ ഹെയ്‍ൻ, രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി.

Full View


Tags:    
News Summary - mark antony ott release date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.