'മതിലുകൾക്കിപ്പുറം': ജയിലിനെക്കുറിച്ച്​ അന്തേവാസികളുടെ ഡോക്യുമെൻററി

തൃശൂർ: കൂറ്റൻ മതിൽക്കെട്ടിനകത്തെ ജയിൽ ജീവിതത്തെക്കുറിച്ച്​ അന്തേവാസികളുടെ ഡോക്യുമെൻററി. 'മതിലുകൾക്കിപ്പുറം' എന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെൻററിയുടെ തിരക്കഥയും കാമറയും സംവിധാനവും എഡിറ്റിങും നിർവഹിച്ചത്​ അന്തേവാസികൾ തന്നെ. മൂന്നു വർഷമെടുത്താണ്​ ഇത്​ പൂർത്തിയാക്കിയത്.

ഫ്രീഡം മെലഡി സെൻട്രൽ പ്രിസൺ ആൻഡ്​ കറക്​ഷണൽ ഹോമി​െൻറ ബാനറിലാണ്​ ഡോക്യുമെൻററി പുറത്തിറക്കിയത്​. ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്​ പ്രകാശനം നിർവഹിച്ച ​േഡാക്യുമെൻററി യൂറ്റ്യൂബിൽ അപ്​ലോഡ്​ ചെയ്യാനുള്ള ഒരുക്കത്തിലാണ്​ പിന്നണിപ്രവർത്തകർ. പത്തു തടവുകാരുടെ വർഷങ്ങളായുള്ള ശ്രമഫലമാണ്​ ഈ ഡോക്യുമെൻററി.

ജയിൽ അന്തേവാസിയും സീരിയൽ സംവിധായകനുമായ ദേവദാസാണ്​ സംവിധാനം. അന്തേവാസിയും പ്രഫഷണൽ കാമറമാനുമായ സുബൈറാണ്​ ചിത്രീകരണം നിർവഹിച്ചത്​. തിരക്കഥ: റാസിക്​ റഹിം, ജഗദീഷ്​. കോഓഡിനേറ്റർ: അമൽ രാജ്. വിവരണം: ഷാനു ഹമീദ്​. എഡിറ്റിങ്​: ദേവദാസ്, സുബൈർ.

വിയ്യൂർ ജയിൽ എന്താണ്​ എന്നതിനെക്കുറിച്ച മുഴുവൻ വിവരങ്ങളും ​ഡോക്യുമെൻററിയിൽ ഉണ്ടെന്ന്​ ചീഫ്​ കോഓഡിനേറ്ററും വെൽഫെയർ ഓഫിസറുമായ ഒ.ജെ. തോമസ്​ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.