ചെന്നൈ: സംവിധായകന്‍ ഐ.വി ശശിയുടെയും സീമയുടെയും മകനും സംവിധായകനുമായ അനി ഐ.വി ശശി സംവിധാനം ചെയ്ത ഹ്രസ്വചിത്രം മായ റിലീസ് ചെയ്തു. തമിഴിലെയും മലയാളത്തിലെയും പ്രമുഖരാണ് ചിത്രം റിലീസ് ചെയ്തത്.
സംവിധായകരായ വെങ്കിട് പ്രഭു, അശ്വത് മാരിമുത്തു, അഭിനേതാക്കളായ അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, റിതു വര്‍മ്മ, വാണി ബോജന്‍, വിശ്വക് സെന്‍, നിഹാരിക കൊണ്ടാല, ഐശ്വര്യ രാജേഷ്, പ്രിയ ഭവാനി ശങ്കര്‍ തുടങ്ങി നിരവധി പ്രമുഖരാണ് ചിത്രം സോഷ്യല്‍ മീഡിയ വഴി റിലീസ് ചെയ്തത്
2017 ല്‍ അനി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണിത്. അശോക് സെല്‍വാനും പ്രിയ ആനന്ദുമാണ് മായയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴില്‍ ആണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രം യൂട്യൂബില്‍ ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ വരുമാനവും കൊവിഡ് ദുരിതാശ്വാസത്തിനാണ് ഉപോയോഗിക്കുക. 2017ലെ ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌ക്കാരം മായക്ക് ലഭിച്ചിരുന്നു.
പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിൻെറ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിൻെറ സിംഹത്തിൻെറ സഹരചയിതാവും അസോസിയേറ്റ് ഡയറക്ടറും കൂടിയാണ് അനി ഐ.വി ശശി.
'ഒപ്പം' ഉൾപ്പെടെ നിരവധി മലയാളം ഹിന്ദി ചിത്രങ്ങളില്‍ പ്രിയദര്‍ശൻെറ സംവിധാന സഹായിയായിരുന്നു അനി ഐ.വി ശശി. അനി സംവിധാനം ചെയ്ത തമിഴ് തെലുങ്ക് ചിത്രം 'നിന്നിലാ നിന്നിലാ' ഈയടുത്ത് പുറത്തിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.