ഒരിടവേളക്ക് ശേഷം മീര ജാസ്മിനും നരേനും ഒന്നിക്കുന്ന ചിത്രമാണ് ക്വീൻ എലിസബത്ത്. എം.പത്മകുമാറാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രീറാം മണമ്പ്രക്കാട്ട്, എം.പത്മകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.വെള്ളം, അപ്പൻ, പടച്ചോനേ.. ങ്ങള് കാത്തോളീ... എന്നീ ചിത്രങ്ങൾക്കു ശേഷം രഞ്ജിത്ത് മണമ്പ്രക്കാട്ട് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
ഫൺ ഫാമിലി ഡ്രാമയാണ് ചിത്രമെന്ന് സംവിധായകൻ എം.പത്മകുമാർ പറഞ്ഞു. രമേഷ് പിഷാരടി, ജോണി ആന്റണി ശ്യാമപ്രസാദ്, ജൂഡ് ആന്റണി ജോസഫ്, വി.കെ.പ്രകാശ്, മല്ലികാ സുകുമാരൻ, ശ്വേതാ മേനോൻ, ശ്രുതി രജനീകാന്ത്, സാനിയാ ബാബു, ആര്യ, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, ചിത്രാ നായർ, രെഞ്ചി കങ്കോൾ, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
അർജുൻ ടി. സത്യനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം - രഞ്ജിൻ രാജ്, ജിത്തു ദാമോദർ ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിംഗ്യം നിർവ്വഹിക്കുന്നു. കലാസംവിധാനം - എം.ബാവ, മേക്കപ്പ് - ജിത്തു പയ്യന്നൂർ.കോസ്റ്റ്യും - ഡിസൈൻ - അയിഷാ സഫീർ സേട്ട് .കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.