ഉണ്ണി മുകുന്ദന്‍റെ 'മേപ്പടിയാൻ'-പുതിയ പോസ്റ്റർ ഇറങ്ങി

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത്‌ ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'മേപ്പടിയാൻ' എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഈ സിനിമയിലെ കാർത്തിക്, നിത്യ മാമ്മൻ എന്നിവർ ചേർന്ന് ആലപിച്ച 'കണ്ണിൽ മിന്നും' എന്നാരംഭിക്കന്ന ഗാനം ഏറെ ജനപ്രീതി നേടിയിരുന്നു. ജോ പോൾ എഴുതിയ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യൻ സംഗീതം പകർന്ന ഗാനമാണിത്.

ഉണ്ണി മുകുന്ദൻ ഫിലിംസ്​ ആണ്​ ഈ ചിത്രം നിർമ്മിക്കുന്നത്‌. അഞ്ജു കുര്യന്‍ ആണ്​ നായിക. ഇന്ദ്രൻസ്‌, കോട്ടയം രമേഷ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, നിഷ സാരംഗ്‌ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം-നീൽ ഡി കുഞ്ഞ, എഡിറ്റര്‍-ഷമീർ മുഹമ്മദ്, ലൈൻ പ്രൊഡ്യൂസർ-ഹാരിസ്‌ ദേശം, പോസ്റ്റർ ഡിസൈനര്‍-ആനന്ദ് രാജേന്ദ്രന്‍, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.