'എന്തൊരു മനോഹര ചിത്രം, കാർത്തി നിങ്ങൾ എന്തൊരു മനുഷ്യനാണ്'; ഒ.ടി.ടി റിലീസിന് ശേഷം ചർച്ചയായി മെയ്യഴകൻ

96 എന്ന അതിമനോഹര ചിത്രത്തിന് ശേഷം സി പ്രേംകുമാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'മെയ്യഴകൻ'. 96 പോലെ തന്നെ രണ്ട് കഥാപാത്രങ്ങളെ ചുറ്റിപറ്റിയാണ് മെയ്യകന്‍റെയും കഥ മുന്നോട്ട് നീങ്ങുന്നത്. അവവിന്ദ് സ്വാമിയും കാർത്തിയുമാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരുടെയും അഭിനയവും കഥാപാത്ര നിർമിതിയുമാണ് ചിത്രത്തിന്‍റെ മനോഹരിതയും.

തിയറ്റർ റിലീസിൽ വമ്പൻ ഹിറ്റടിക്കാതിരുന്ന ചിത്രം ഒ.ടി.ടി റിലീസിന് ശേഷം ഒരുപാട് ചർച്ചയാകുന്നുണ്ട്. ജനിച്ച് വളർന്ന സ്വന്തം വീട് വിട്ട് ദൂരേക്ക് പോകേണ്ടി വന്ന അരുൾമോഴ് വർമൻ എന്ന കഥാപാത്രത്തെയാണ് അരവിന്ദ് സ്വാമി അവതരിപ്പിച്ചത്. പിന്നീട് ഒരു കല്യാണത്തിന് അദ്ദേഹം നാട്ടിൽ തിരിച്ചെത്തി. അവിടെ വെച്ച് കാർത്തിയുടെ കഥാപാത്രവുമായി അരുൾമൊഴി വർമൻ കണ്ടുമുട്ടുകയാണ്. ഇതിന് പിന്നാലെ നടക്കുന്ന സംഭവങ്ങളും ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളുമാണ് പ്രേക്ഷകനെ മുന്നോട്ട് കൊണ്ടുപോകുന്നത്. കാർത്തിയുടെ കഥാപാത്രം ആരാണെന്ന് അരുൾ വർമനും പ്രക്ഷകർക്കും മനസിലാവില്ല എന്നുളളതും സിനിമയുടെ ഒരു ഹൃദയഭാഗമാണ്.

മികച്ച രചനയും സംഭാഷണങ്ങളും അതിന് ചേർന്നുള്ള മേക്കിങ്ങും കൂടിയെത്തിയപ്പോൾ പ്രേക്ഷകനെ ആഴത്തിൽ സ്പർശിക്കാൻ മെയ്യയകന് സാധിക്കുന്നുണ്ട്. കാർത്തിയുടെ പ്രകടനത്തിന് ഒരുപാട് പ്രശംസകൾ സോഷ്യൽ മീഡിയയിൽ ലഭിക്കുന്നുണ്ട്. ഗോവിന്ദ് വസന്തയുടെ മ്യൂസിക്കും ചിത്രത്തെ ചേർത്തുനിർത്തുന്നതിൽ പ്രധാന പങ്കവഹിക്കുന്നു. ആദ്യ ചിത്രത്തിൽ നഷ്ടപ്രണയത്തെയും റൊമാൻസിനെയും സ്ക്രീനിലെത്തിച്ച പ്രേംകുമാർ രണ്ടാം ചിത്രത്തിൽ 'ബ്രോമൻസിനെ', സാഹോദര്യത്തെ, സൗഹൃദത്തെ, ഗൃഹാതുരത്വത്തെ എല്ലാം മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇത്രയും മനോഹരമായ ചിത്രത്തിന് അണിയറപ്രവർത്തകർക്ക് പ്രേക്ഷകർ നന്ദി അറിയിക്കുന്നുണ്ട്.

Tags:    
News Summary - mezhayakan getting praised after ott release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.