ന്യൂഡൽഹി: ബോളിവുഡിൽ സ്വജനപക്ഷപാതവും പണത്തിൻെറയും സ്വാധീനത്തിൻെറയും അടിസ്ഥാനത്തിലുള്ള വിവേചനവുമുണ്ടെന്ന് നിരന്തരം തുറന്നുപറയുന്ന താരമാണ് കങ്കണ റണാവത്ത്. ഇതിെൻറ പേരിൽ കരൺ ജോഹർ, ആലിയ ഭട്ട്, സോനം കപൂർ തുടങ്ങിയ താരങ്ങളെയും കപൂർ, ഖാൻ കുടുംബങ്ങളെയും നിരന്തരം അധിക്ഷേപിച്ച് അവർ രംഗത്തെത്താറുണ്ട്. പ്രശസ്ത നടൻ സുശാന്ത് സിങ്ങിെൻറ മരണത്തിന് ശേഷം നിരവധി വിവാദ പ്രസ്താവനകളും താരം നടത്തുകയുണ്ടായി.
എന്നാൽ, പത്തുവർഷം മുമ്പ് കങ്കണ സ്വജനപക്ഷപാതത്തെ അന്തമായി അനുകൂലിച്ചിരുന്ന താരമായിരുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. വർഷങ്ങൾക്ക് മുമ്പ് താരം നൽകിയ ഒരു അഭിമുഖത്തിെൻറ വിഡിയോ ഇപ്പോൾ ട്വിറ്ററടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ വൈറലാവുകയാണ്. നടി മിനി മാതുർ ആണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ബോളിവുഡിൽ എത്തിയതുമുതൽ നെപ്പോട്ടിസത്തെ എതിർക്കുന്ന താരമാണ് താനെന്ന കങ്കണയുടെ അവകാശവാദങ്ങൾ പച്ചക്കള്ളമാണെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്.
മാധ്യമ പ്രവർത്തകയായ അന്ന എംഎം വെട്ടിക്കാട് ട്വിറ്ററിൽ അപ്ലോഡ് ചെയ്ത വിഡിയോയിൽ കങ്കണ ബോളിവുഡിലെ 'സ്റ്റാർ കിഡ്സിന്' ലഭിക്കുന്ന പ്രത്യേക പരിഗണന നിസാരവത്കരിക്കുന്നതായി കാണാം. "എെൻറ അച്ഛന്‍ വ്യവസായിയാണ്, അമ്മ അധ്യാപികയും, മുത്തശ്ശന്‍ ഐ.എ.എസ് ഓഫീസറും മുതുമുത്തശ്ശന്‍ സ്വാതന്ത്ര സമരസേനാനിയുമായിരുന്നു. അതിനാല്‍ പ്രീ മെഡിക്കല്‍ ടെസ്റ്റിന് വിധേയയായപ്പോള്‍ എനിക്ക് പ്രത്യേക ക്വാട്ടയുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു കുടുംബത്തില്‍ നിന്ന് വരുന്നത് കൊണ്ടാണ് എനിക്ക് അത് ലഭിച്ചത്. ബോളിവുഡിലേക്ക് വരുമ്പോള്‍ അവിടുത്തെ സൂപ്പർ താരങ്ങളുടെ മക്കള്‍ക്ക് 30 ശതമാനം ക്വാട്ടയുണ്ടെന്ന ബോധ്യമുണ്ടായിരുന്നു." -കങ്കണ വീഡിയോയില്‍ പറയുന്നു.
'വൗ അത് മികച്ച ഒരു വഴിത്തിരിവാണ്... ഇൗ സ്ത്രീയെ ഞാൻ സ്നേഹിക്കുന്നു... വലിയ ആരാധികയുമാണ്...' വിഡിയോ പങ്കുവെച്ചുകൊണ്ട് നടി മിനി മാതുർ പരിഹാസ രൂപേണ കുറിച്ചു. സുശാന്തിെൻറ മരണത്തിന് പിന്നാലെ തപസി പന്നു, സ്വര ഭാസ്കർ, ആയുഷ്മാൻ ഖുറാന, അനുരാഗ് കശ്യപ് തുടങ്ങിയവരെയും കങ്കണ നിരന്തരം വിമർശിച്ചിരുന്നു. അവർ സ്വജനപക്ഷപാതമുള്ള ബോളിവുഡ് താരങ്ങളുമായി സഹകരിക്കുന്നതായിരുന്നു കങ്കണയുടെ പ്രശ്നം. എന്നാൽ കങ്കണയുടെ ആരോപണങ്ങളെ തള്ളി തപസി രംഗത്തുവന്നിരുന്നു.
Wow. That's quite a turnaround. Gotta love this woman. Big fan. https://t.co/WevZnWXOnA
— Mini Mathur (@minimathur) July 21, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.