ടൊവിനോ തോമസ് നായകനാകുന്ന ചിത്രമായ 'മിന്നല്‍ മുരളി' നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് ജിയോ മാമി ഫിംലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമയാണ് മിന്നല്‍ മുരളി. ചിത്രം 24ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.
ബോളിവുഡ് താരവും ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവല്‍ ചെയര്‍പേഴ്‌സണുമായ പ്രിയങ്ക ചോപ്രയാണ് ചിത്രത്തിന്‍റെ പ്രീമിയര്‍ പ്രഖ്യാപിച്ചത്. ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്മൃതി കിരണും പ്രിയങ്ക ചോപ്രയും ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും നടത്തിയ സംഭാഷണത്തിന്‍റെ വിഡിയോയും ഫെസ്റ്റിവല്‍ അധികൃതര്‍ പുറത്തുവിട്ടു.
സിനിമ താന്‍ കണ്ടുവെന്നും ഇഷ്ടപ്പെട്ടുവെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു. ടൊവിനോയും ബേസില്‍ ജോസഫും വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ഫെമിന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരവും മിന്നല്‍ മുരളിയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.