'ഒരുപാട് സ്നേഹത്തോടെ അച്ഛൻ'; പ്രണവിന് പിറന്നാൾ ആശംസയുമായി മോഹൻലാൽ

മകൻ പ്രണവ് മോഹൻലാലിന് പിറന്നാൾ ആശംസയുമായി മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. സോഷ്യൽ മീഡിയയിൽ പ്രണവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസ നേർന്നത്.

"എന്റെ പ്രിയപ്പെട്ട അപ്പുവിന് പിറന്നാളാശംസകൾ... ഈ വർഷവും സവിശേഷമായിരിക്കട്ടെ! ഒരുപാട് സ്നേഹത്തോടെ അച്ഛൻ"- മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. സഹോദരി മായയും പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട് . പ്രണവിന്റെ ചിത്രത്തിനൊപ്പമാണ് ആശംസ അറിയിച്ചിരിക്കുന്നത്.

2002 ല്‍ ഒന്നാമന്‍ എന്ന സിനിമയിലൂടെ ബാലതാരമായിട്ടായിരുന്നു പ്രണവിന്റെ സിനിമാ അരങ്ങേറ്റം. 2018 ല്‍ ആദിയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. വർഷങ്ങൾക്കു ശേഷമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

പ്രണവ് മോഹൻലാലിപ്പോൾ കവിതാ സമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. പുസ്തകത്തിന്റെ കവർ പേജ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 'കവിതകള്‍ സമാഹരിച്ച് പുസ്തകമാക്കുന്ന പണിയിലാണ്, കാത്തിരിക്കൂ' എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

Tags:    
News Summary - Mohanlal Birthday Wishes To Pranav Mohanlal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.