മോഹൻലാൽ ഗോവ ഗവർണർ ശ്രീധരൻ പിള്ളയെ സന്ദർശിച്ചു

പനജി: നടൻ മോഹൻലാൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ സന്ദർശിച്ചു. ചൊവ്വാഴ്ച ഗോവ രാജ്ഭവൻ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്: ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മോഹൻലാൽ ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ ശ്രീധരൻപിള്ളയെ കണ്ടത്. നിർമാതാവ് ആന്‍റണി പെരുമ്പാവൂരും ഒപ്പമുണ്ടായിരുന്നു.

കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. 'ഇന്ത്യൻ സിനിമയിലെ അഭിനയ സാമ്രാട്ടെന്ന് വിശേഷിപ്പിക്കാവുന്ന, മലയാളത്തിന്റെ പ്രിയപ്പെട്ട താരം ശ്രീ മോഹൻലാൽ രാജ്ഭവനിൽ അതിഥിയായി എത്തി. ചലച്ചിത്ര നിർമാതാവ് ശ്രീ ആന്റണി പെരുമ്പാവൂരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു' -അദ്ദേഹം കുറിച്ചു. 


Full View


Tags:    
News Summary - mohanlal meets Goa governor PS Sreedharan pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.