കൊച്ചി: മോഹൻലാലിന്‍റെ മാസ് ചിത്രം 'ആറാട്ടി'ന്‍റെ പൂജ അവധിക്കാലത്ത് തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ഒക്ടോബർ 14നാണ് റിലീസ്. സംസ്ഥാനത്ത് ലോക്ഡൗൺ ലഘൂകരിച്ചതിന് പിന്നാലെയാണ് സിനിമയുടെ തിയറ്റര്‍ റിലീസ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ബ്രഹ്മാണ്ഡ ചിത്രം 'മരക്കാര്‍-അറബിക്കടലിന്‍റെ സിംഹം' ഓണത്തിന് തിയറ്ററുകളില്‍ എത്തുമെന്നും സൂചനയുണ്ട്.
'വില്ലന്‍' എന്ന ചിത്രത്തിനു ശേഷംമോഹന്‍ലാല്‍- ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ട് ഒരുമിക്കുന്ന സിനിമയാണ് 'ആറാട്ട്'. 'പുലിമുരുകന്' ശേഷം ഉദയകൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്ന സിനിമ എന്ന നിലക്കും ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. തികഞ്ഞ മാസ് സിനിമയായിരിക്കും ഇതെന്ന് ടീസറില്‍ നിന്നു വ്യക്തമാണ്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നെയ്യാറ്റിൻകര ഗോപന്‍ എന്ന കഥാപാത്രം ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറും ശ്രദ്ധ നേടിയിരുന്നു. 'രാജാവിന്‍റെ മകൻ' എന്ന സൂപ്പർഹിറ്റ് സിനിമയിലെ 'മൈ ഫോൺ നമ്പർ ഈസ് 2255' എന്ന ഡയലോഗിനെ ഓർമിപ്പിച്ച് 2255 എന്ന നമ്പറാണു ഈ കാറിന് നൽകിയിരിക്കുന്നത്.ഗോപൻ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റ പ്രമേയമെന്ന് ബി. ഉണ്ണികൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്‍റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.