സാധാരണ ടാക്സി ഡ്രൈവറായി മോഹൻലാൽ; 'എൽ 360' -വിഡിയോ

 മോഹൻലാലിന്റെ 64ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. താരരാജാവിന്റെ പിറന്നാളിനോട് അനുബന്ധിച്ച് എമ്പുരാന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. മോഹൻലാലിന്റെ ഖുറേഷി അബ്രഹാം സോഷ്യൽ മീഡിയയിൽ വൈറലാണ്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രമാണ് തരുൺ മൂർത്തിയുടെ ഇനിയും പേരിടാത്ത എൽ 360. ചിത്രത്തിൽ ഒരു സാധാരണ ടാക്സി ഡ്രൈവാറായിട്ടാണ് മോഹൻലാൽ എത്തുന്നത്. ഇപ്പോഴിതാ ലൊക്കേഷൻ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാലിന് പിറന്നാൾ ആശംസ നേർന്നുകൊണ്ടാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ ചിത്രത്തിന് പേര് ആയിട്ടില്ലെന്നും സംവിധായകൻ തരുൺ മൂർത്തി അറിയിച്ചിട്ടുണ്ട്.

'പേരിനായി കാത്തിരുപ്പ് തുടരുകയാണ് ഞങ്ങളും നിങ്ങളും' എന്നാണ് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചത്. വിഡിയോയിൽ ടാക്സി ഡ്രൈവറായ മോഹൻലാലിനെയാണ് കാണിക്കുന്നത്. അണിയറപ്രവർത്തകരേയും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റാന്നിക്കാരനായ ടാക്‌സി ഡ്രൈവര്‍ ഷണ്മുഖമായാണ് മോഹന്‍ലാല്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശോഭനയാണ് നായിക. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.നിര്‍മാണം എം രഞ്‍ജിത്ത് ആണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്‍ജിത്തുമായ ചിത്രത്തിന്റെ നിർമാണ നിർവ്വഹണം ഡിക്സൻപൊടുത്താസാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍. സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദായ ചിത്രം എല്‍ 360ന്റെ പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.


Full View


Tags:    
News Summary - Mohanlal Movie L360 Location video Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.