നടൻ മോഹൻലാലിന്റെ വസ്ത്രധാരണം എപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടാറുണ്ട്. സിമ്പിൾ ലുക്കിലാകും നടൻ അധികവും പൊതുവേദികളിൽ എത്തുക. ഇപ്പോഴിതാ താൻ അമൂല്യമായി സൂക്ഷിക്കുന്ന ഷർട്ടിന്റെ കഥ പങ്കുവെച്ചിരിക്കുകയാണ് നടൻ. വർഷങ്ങൾക്ക് മുമ്പ് ലീല ഹോട്ടല്‍സിന്റെ ഉടമ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ നൽകിയ ഷർട്ടാണ് നടൻ നിധി പോലെ സൂക്ഷിക്കുന്നത്. അതാണ് തന്റെ എക്കാലത്തേയും പ്രിയപ്പെട്ട ഷർട്ട് എന്നാണ് മോഹൻലാൽ പറയുന്നത്.
സ്കൂളിലും കോളജിലുമൊക്കെ പഠിക്കുന്ന കാലത്ത് ഒരുപാട് ഷർട്ടുകളൊന്നുമില്ലെന്നും അന്നൊക്ക ഒരു ഷർട്ട് തുന്നി കിട്ടുക എന്നു പറഞ്ഞാൽ വലിയ കാര്യമാണെന്നും മോഹൻലാൽ പറയുന്നു.
'സ്‌കൂളിലും കോളജിലുമൊക്ക പഠിക്കുന്ന സമയത്ത് ഒരുപാട് ഷര്‍ട്ടുകളൊന്നുമില്ല. വളരെ കുറച്ച് ഷര്‍ട്ടുകളെ അന്നുള്ളൂ. കാരണം അത്തരത്തിലാണ് കുടുംബത്തിന്റെ ബഡ്ജറ്റും കാര്യങ്ങളുമൊക്കെ. അന്നൊക്കെ ഒരു ഷര്‍ട്ട് തുന്നി കിട്ടുക എന്നു പറഞ്ഞാല്‍ വലിയ കാര്യമാണ്. അവിടെ പോയി കാത്തിരിക്കണം.ബുധനാഴ്ച തരാന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അന്ന് തരില്ല. അയാളുടെ കാല് പിടിക്കണം, അങ്ങനെയൊക്കെയാണ് ഒരു ഷര്‍ട്ട് കിട്ടുക. അതുകൊണ്ട് തന്നെ അതിനൊക്കെ വലിയ മൂല്യമുണ്ട് . പഴയ ഷര്‍ട്ടുകള്‍ക്ക് ഞാന്‍ ഇപ്പോഴും വലിയ മൂല്യം കൊടുക്കുന്നുണ്ട്.
ഞാന്‍ വളരെ വിലപ്പിടിപ്പിച്ചതായി സൂക്ഷിക്കുന്നൊരു ഷര്‍ട്ടുണ്ട്. ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍, അദ്ദേഹമാണ് ലീല ഹോട്ടല്‍സിന്റെയൊക്കെ ഉടമ. ലീല എന്ന വലിയ ബ്രാന്‍ഡ് ഉണ്ടാക്കിയതും അദ്ദേഹമാണ്. എനിക്ക് അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹമാണ് ലീല എന്ന വലിയ ബ്രാന്‍ഡ് ഉണ്ടാക്കിയത്.അദ്ദേഹം എപ്പോഴും രസമുള്ള ഷര്‍ട്ടുകളായിരുന്നു ധരിച്ചിരുന്നത്. ലോസ് ഏഞ്ചല്‍സിലുള്ള ഒരാളാണ് അദ്ദേഹത്തിന് ഷര്‍ട്ടുകള്‍ തയ്ച്ചു കൊണ്ടിരുന്നത്. എന്നോട് എപ്പോഴും പറയും ലാല്‍ എന്റെ കൂടെ വരണം, നമുക്ക് കുറച്ച് ഷര്‍ട്ടുകള്‍ തയ്പ്പിച്ചെടുക്കാം എന്നൊക്കെ.
അദ്ദേഹം മരിക്കുന്നതിന് മുമ്പ് ഞാന്‍ കാണാന്‍ പോയിരുന്നു. അന്ന് ഞാന്‍ പറഞ്ഞു, ‘അങ്കിളേ, എനിക്ക് അങ്കിളിന്റെ ഒരു ഷര്‍ട്ട് തരണം’ എന്ന്. അദ്ദേഹം അന്ന് തന്നെ ആ ഷര്‍ട്ട് എനിക്കേറെ വിലപ്പിടിച്ചതാണ്. ഞാനിപ്പോഴും അതു സൂക്ഷിക്കുന്നു'-മോഹൻലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.