മോഹന്‍ലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ബറോസ് പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലാണ്. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.
പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള പ്രമേയമാണ് ബറോസിന്‍റേത്. 170 ദിവസത്തോളം ചിത്രീകരണം നടന്ന സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ചിത്രത്തിലെ ഒരു ആക്ഷൻ രംഗത്തിന്‍റെ ചിത്രീകരണ വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
സിനിമയുടെ ആക്ഷന്‍ ഡയറക്ടര്‍ ജയ് ജെ ജക്രിത് ആണ് വിഡിയോ പുറത്തുവിട്ടത്. ബറോസിനുവേണ്ടി ചെയ്ത ഒരു പ്രീ വിഷ്വലൈസേഷന്‍ ആണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ചിത്രീകരണത്തിന് മുമ്പ് ചെയ്യുന്ന റിഹേഴ്സലിനാണ് പ്രീ വിഷ്വലൈസേഷന്‍ എന്ന് പറയുന്നത്. എന്നാല്‍ സിനിമയ്ക്കുവേണ്ടി ചിത്രീകരിച്ച സമാനരംഗം എഡിറ്റില്‍ ഒഴിവാക്കിയെന്നും അദ്ദേഹം കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ബറോസ് ഓണം റിലീസ് ആയാണ് പ്ലാന്‍ ചെയ്യുന്നതെന്ന് ചിത്രത്തിന്‍റെ കലാസംവിധായകനായ സന്തോഷ് രാമന്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രത്തിന്‍റെ എല്ലാ അപ്ഡേറ്റുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.