മോമോ ഉറക്കത്തിലാണ്; 'മോമോ ഇന്‍ ദുബായ്‌'-രസകരമായ പോസ്റ്റർ പുറത്ത്

നു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്‍റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്​ലം സംവിധാനം ചെയ്യുന്ന 'മോമോ ഇന്‍ ദുബായ്‌' എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസായി. ഫെബ്രുവരി മൂന്നിന് ഐക്കോൺ സിനിമാസ് റിലീസ് "മോമോ ഇന്‍ ദുബായ്‌' പ്രദർശനത്തിനെത്തിക്കും.

ചിരിമാല തീർത്ത ജോ ആൻഡ് ജോ പ്രൊഡക്ഷൻ ടീമും, ജാനേ മൻ, ജോ ആൻഡ് ജോ, ജയ ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളുടെ വിതരണക്കാരും വീണ്ടും ഒന്നിക്കുന്ന ഒരു കിടിലം കിഡ്സ് ആന്റ് ഫാമിലി എന്റെർറ്റൈനർ ചിത്രമാണ് "മോമോ ഇൻ ദുബായ്".

സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെയും ആയിഷ എന്ന ചിത്രത്തിന്റെ തിരകഥാകൃത്ത് ആഷിഫ് കക്കോടിയുടെയും തിരക്കഥയിൽ ഒരുങ്ങുന്ന 'മോമോ ഇന്‍ ദുബായ്' ഒരു ചിൽഡ്രന്‍സ്-ഫാമിലി ചിത്രമാണ്.ഇമാജിൻ സിനിമാസ്, ക്രോസ് ബോര്‍ഡർ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ സക്കരിയ, ഹാരിസ് ദേശം, പി.ബി അനീഷ്, നഹല അൽ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് 'മോമോ ഇന്‍ ദുബായ്' നിര്‍മ്മിക്കുന്നത്.

സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സജിത് പുരുഷു നിർവഹിക്കുന്നു. ബി.കെ ഹരിനാരായണൻ, ഡോക്ടർ ഹിഖ്മത്തുള്ള, അമീൻ കാരക്കുന്ന് എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്,ഗഫൂര്‍.എം. ഖയാം, യാക്സൻ & നേഹ എന്നിവര്‍ സംഗീതം പകരുന്നു. ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിർമാതാവാവുന്ന ചിത്രം കൂടിയാണിത്. എഡിറ്റര്‍-രതീഷ് രാജ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ഗോകുല്‍ ദാസ്,മോഹൻദാസ്, മേക്കപ്പ്-മുഹമ്മദ് അനിസ്, കോസ്റ്റ്യൂം ഡിസെെനർ-ഇര്‍ഷാദ് ചെറുകുന്ന്, സ്റ്റില്‍സ്-സിനറ്റ്​ സേവ്യര്‍,പരസ്യക്കല-പോപ്കോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഇര്‍ഷാദ് പരാരി, സൗണ്ട് ഡിസൈന്‍- വിക്കി & കിഷന്‍, കാസ്റ്റിംങ്ങ് ഡയറക്ടര്‍-നൂറുദ്ധീന്‍ അലി അഹമ്മദ്, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍-ഗിരീഷ് അത്തോളി, പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, പി ആർ ഒ-എ എസ് ദിനേശ്.

Tags:    
News Summary - Momo In Dubai News Poster went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.