ലോകത്തേറ്റവും കൂടുതൽ ഫാൻസുള്ള വെബ് സീരീസുകളിൽ ഒന്നായ മണി ഹീസ്റ്റിെൻറ അഞ്ചാമത്തെയും അവസാനത്തെയും ഭാഗത്തിെൻറ റിലീസ് ഡേറ്റ് പുറത്തുവിട്ടു. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന സ്പാനിഷ് സീരീസിെൻറ അഞ്ചാം സീസൺ രണ്ട് ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്യുന്നത്. ആദ്യത്തെ ഭാഗം സെപ്തംബർ മൂന്നിനും രണ്ടാം ഭാഗം ഡിസംബർ മൂന്നിനുമാണെത്തുക. ഇരു വോള്യങ്ങളിലും അഞ്ച് വീതം എപിസോഡുകളായിരിക്കും ഉണ്ടാവുക.
മണി ഹീസ്റ്റിെൻറ അഞ്ചാം സീസൺ റിലീസിെൻറ ഭാഗമായി ഒരു ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സീരീസിലെ ഇതുവരെ റിലീസ് ചെയ്ത എല്ലാ സീസണുകളേക്കാളും വലിയ ബജറ്റിൽ ചിത്രീകരിച്ചിരിക്കുന്ന അഞ്ചാം സീസൺ ഉദ്വേഗജനകവും സംഘർഷഭരിതവുമായിരിക്കും എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം.
അലെക്സ് പിന സംവിധാനം ചെയ്ത ഇൗ സ്പാനിഷ് സീരീസ് സ്പെയിനിലെ ആൻറിന 3 ചാനലിൽ 'la casa de papel' എന്ന പേരിലായിരുന്നു ആദ്യം റിലീസ് ചെയ്തത്. ആദ്യ രണ്ട് സീസണുകൾ ചാനലിലാണ് പുറത്തിറങ്ങിയത്. മൂന്നാം സീസൺ മുതൽ ഇങ്ങോട്ട് നെറ്റ്ഫ്ലിക്സ് ഒറിജനൽസായാണ് മണി ഹീസ്റ്റ് എത്തിയത്. സീരീസിലെ പ്രധാന കഥാപാത്രമായ പ്രൊഫസറിനെ അവതരിപ്പിച്ചത് അൽവാരോ മോർെട്ട എന്ന സ്പാനിഷ് നടനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.