കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയുമായി 'മൂൺവാക്ക്'; ട്രെയിലർ റിലീസായി

ഫയർവുഡ് ക്രിയേറ്റീവ്‌സി​െൻറ ബാനറിൽ ജസ്‌നി അഹ്‌മദ്‌ നിർമ്മിക്കുന്ന "മൂണ്‍ വാക്ക്" എന്ന ചിത്രത്തി​െൻറ ഒഫീഷ്യൽ ട്രെയിലർ, പ്രശസ്ത താരങ്ങളായ നിവിൻ പോളിയും മഞ്ജു വാര്യരും അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ റിലീസ് ചെയ്തു.

എ.കെ. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബ്രേക്ക്ഡാൻസിനെ പ്രണയിച്ച, കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയാണ് ദൃശ്യവല്‍ക്കരിക്കുന്നത്.134ൽ പരം പുതുമുഖങ്ങളാണ്​ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്​. എ.കെ. വിനോദ്, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രത്തി​െൻറ രചന നിർവഹിച്ചിരിക്കുന്നത്. ഒരുകാലത്ത് കേരളത്തിലെമ്പാടും അലയടിച്ച ബ്രേക്ക് ഡാൻസ് തരംഗത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന " മൂണ്‍ വാക്ക് " ഉടൻ പ്രദർശനത്തിനെത്തും.

Full View

അന്‍സര്‍ ഷാ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം പകരുന്നു. എഡിറ്റര്‍-കിരണ്‍ ദാസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-അനൂജ് വാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, കല-സാബു മോഹന്‍, മേക്കപ്പ്-സജി കൊരട്ടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്-മാത്യു മാത്തന്‍, ജയപ്രകാശ് അതളൂര്‍, ബിജിത്ത് ധര്‍മ്മടം, പരസ്യ ക്കല-ഓള്‍ഡ് മോങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ ആര്‍ ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് വാസുദേവന്‍, അസിസ്റ്റൻറ്​ ഡയറക്ടര്‍-സുമേഷ് എസ് ജെ, നന്ദു കുമാര്‍, നൃത്തം- ശ്രീജിത്ത്, ആക്ഷന്‍-മാഫിയ ശശി, അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍സ് മാനേജര്‍-സുഹെെല്‍, രോഹിത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -ഷിബു പന്തലക്കോട്. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.



Tags:    
News Summary - Moonwalk movie Official Trailer is out A K Vinod Firewood Shows Prashant Pillai Jasni Ahamad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.