ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നത് മാതാപിതാക്കൾക്ക് ഇഷ്ടമായിരുന്നില്ലെന്ന് നടി മൃണാൽ താക്കൂർ. ഇതുകാരണം കുറെ സിനിമകൾ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്നും തുടക്കകാലത്ത് റൊമാന്റിക് രംഗങ്ങൾ ചെയ്യാൻ പേടിയായിരുന്നെന്നും മൃണാൽ പറഞ്ഞു. പിന്നീട് മാതാപിതാക്കളെ കാര്യം പറഞ്ഞു മനസിലാക്കിയെന്നും നടി കൂട്ടിച്ചേത്തു.
'ആദ്യം റൊമാന്റിക് രംഗങ്ങളും ഇന്റിമേറ്റ് സീനുകളുകളും ചെയ്യാൻ അത്ര കംഫര്‍ട്ടബിൾ ആയിരുന്നില്ല. എനിക്ക് പേടിയായിരുന്നു. അങ്ങനെ കുറെ സിനിമകൾ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ എത്രനാൾ സിനിമകൾ ഒഴിവാക്കും എന്ന ചിന്തയിൽ ഇക്കാര്യം മാതാപിതാക്കളെ പറഞ്ഞു മനസിലാക്കി.
എനിക്ക് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ രു ചുംബന രംഗം ഉൾപ്പെട്ടത് കൊണ്ട് ആ സിനിമ ഉപേക്ഷിക്കേണ്ടിവന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ, നിങ്ങൾ തയ്യാറാകേണ്ടതുണ്ട്, കാരണം ചിലപ്പോൾ അത് (രംഗത്തിൻ്റെ) ആവശ്യമായിരിക്കും. നിങ്ങൾക്ക് കംഫര്‍ട്ട് അല്ലെങ്കിൽ അത് പറയാം, അതിനെക്കുറിച്ച് സംസാരിക്കാം. അങ്ങനെ ആദ്യകാലത്ത് എനിക്ക് കുറെ സിനിമകൾ നഷ്ടമായി .
ഞാൻ സിനിമ ചെയ്യുന്നതിനോടും കോളജ് പഠനം അവസാനിപ്പിക്കുന്നതിനോടും രക്ഷിതാക്കൾക്ക് ആദ്യം സമ്മതമല്ലായിരുന്നു. ആദ്യം ഷോയിൽ അവസരം ലഭിച്ചപ്പോൾ അച്ഛൻ സമ്മതിച്ചില്ല. പിന്നീട് ജോലിയും പഠനവും ഒന്നിച്ചുകൊണ്ടുപോയി. പിന്നീടാണ് അച്ഛൻ പൂർണ്ണ സമ്മതം നൽകിയത്'- മൃണാൽ കൂട്ടിച്ചേർത്തു.
വിജയ് ദേവരകൊണ്ടയുടെ ‘ദ ഫാമിലി സ്റ്റാര്‍’ ആണ് മൃണാളിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. എന്നാല്‍ ചിത്രം പരാജയമായിരുന്നു. 50 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് 19. 78 കോടി രൂപ കളക്ഷന്‍ മാത്രമേ നേടാന്‍ സാധിച്ചിട്ടുള്ളു.നവജ്യോത് ഗുലാത്തി സംവിധാനം ചെയ്യുന്ന ‘പൂജ മേരി ജാന്‍’ എന്ന ചിത്രത്തിലാണ് നിലവില്‍ മൃണാള്‍ അഭിനയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.