മുംബൈ: കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതിനെത്തുടര്‍ന്ന് നടന്‍ സുനില്‍ ഷെട്ടിയുടെ കെട്ടിടം ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതർ മുദ്രവച്ചു. സൗത്ത് മുംബൈയിലെ അള്‍ട്ടാമൗണ്ട് റോഡിലെ 'പൃഥ്വി അപ്പാര്‍ട്ടുമെന്‍റ്സ്' എന്ന കെട്ടിടമാണ് മുദ്രവച്ചത്.
അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥ്രീകരിച്ചതിനെ തുടര്‍ന്നാണ് ബി.എം.സി അധികൃതര്‍ കെട്ടിടം മുദ്രവച്ചത്. നടന്‍ സുനില്‍ ഷെട്ടിയും കുടുംബവും മുഴുവന്‍ ഈ കെട്ടിടത്തിന്‍റെ പതിനെട്ടാം നിലയിലാണ് താമസിക്കുന്നത്. ബി.എം.സി പ്രോട്ടോക്കോൾ പ്രകാരം, ഏതെങ്കിലും കെട്ടിടത്തില്‍ അഞ്ച് കോവിഡ് കേസുകള്‍ കണ്ടെത്തിയാല്‍ ആ കെട്ടിടം മൈക്രോ കണ്ടെയ്ൻമെന്‍റ് ഏരിയയായി പ്രഖ്യാപിച്ച് മുദ്രവെക്കും.
കെട്ടിടം മുദ്രവച്ചിട്ടും ആളുകള്‍ പുറത്തു പോവുന്നുണ്ടല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ഇനി മുതല്‍ കെട്ടിടത്തിന് പുറത്ത് പോലിസിനെ വിന്യസിക്കുമെന്നും പ്രശാന്ത് ഗെയ്ക്ക് വാദ് പറഞ്ഞു. സുനില്‍ ഷെട്ടിയുടെ കുടുംബം സുരക്ഷിതരാണെന്നും പ്രശ്‌നങ്ങളില്ലെന്നും ബി.എം.സി അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.