Kangana Ranaut

അപകീർത്തി കേസിൽ ജഡ്​ജിയെ മാറ്റണമെന്ന കങ്കണയുടെ ഹരജി തള്ളി

മും​ബൈ: ത​നി​ക്ക​തെി​രെ ഗാ​ന​ര​ച​യി​താ​വ്​ ജാ​വേ​ദ് അ​ക്ത​ർ ന​ൽ​കി​യ അ​പ​കീ​ർ​ത്തി കേ​സി​ൽ ജ​ഡ്ജി​യെ മാ​റ്റ​ണ​മെ​ന്ന ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തി‍െൻറ ഹ​ര​ജി ത​ള്ളി. അ​ന്ധേ​രി മെ​ട്രൊ​പൊ​ളി​റ്റ​ൻ മ​ജി​സ്​​ട്രേ​ട്ട്​​ ആ​ർ.​ആ​ർ. ഖാ​നി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ അ​ദ്ദേ​ഹ​ത്തെ മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ ക​ങ്ക​ണ​ ചീ​ഫ്​ മെ​ട്രോ​പൊ​ളി​റ്റ​ൻ മ​ജി​സ്​​ട്രേ​ട്ടി​നെ സ​മീ​പി​ച്ച​ത്.

തു​ട​രെ സ​മ​ൻ​സു​ക​ൾ അ​വ​ഗ​ണി​ച്ച്​ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ കോ​ട​തി അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​​ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന്​ താ​ക്കീ​തു​ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ ക​ങ്ക​ണ ജ​ഡ്​​ജി​യെ മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ന​ട​ൻ സു​ശാ​ന്ത് സി​ങ്ങി‍െൻറ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ർ​ണ​ബ് ഗോ​സ്വാ​മി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​നാ​വ​ശ്യ​മാ​യി ത​െൻറ പേ​ര് വ​ലി​ച്ചി​ഴ​ച്ച്​ ക​ങ്ക​ണ ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന്​ ആ​രോ​പി​ച്ചാ​ണ്​ ജാ​വേ​ദ് അ​ക്ത​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Tags:    
News Summary - Mumbai Court Rejects Kangana Ranaut's Plea To Transfer Defamation Case Filed By Javed Akhtar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.