മുരളി ഗോപി , ആൻ അഗസ്റ്റിൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി യെൻ കൃഷ്ണകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയൽ. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്.
ടിയാൻ എന്ന സിനിമക്ക് ശേഷം മുരളി ഗോപിയും സംവിധായകൻ ജിയെൻ കൃഷ്ണകുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മിസ്റ്ററി ഡ്രാമ ശ്രേണിയിലുള്ള ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സിദ്ധിഖ്, ദർശന സുദർശൻ, രേഖ ഹാരീസ്, രവി സിംഗ് എന്നിവരാണ് മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.
മിനി സ്റ്റുഡിയോസിന്റെ ബാനറിൽ എസ് വിനോദ് കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. എസ് യുവ ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രത്തിന്റെ ഗാനരചനയും സംഗീതവും നിർവഹിക്കുന്നത് മുരളി ഗോപിതന്നെയാണ്. എഡിറ്റിങ് അയൂബ് ഖാനും ശക്തി ശരവണൻ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.