ബാബരി മസ്‍ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന് കാട്ടി എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരുൾപ്പെടെ 32 പ്രതികളെയും വെറുതെ വിട്ട സി.ബി.െഎ പ്രത്യേക കോടതി വിധിയെ പരിഹസിച്ച് നടനും തിരകഥാകൃത്തുമായ മുരളി ഗോപി. 'ബാബറി മസ്‍ജിദ് പൊളിച്ച കേസ്: എല്ലാ പ്രതികളെയും വെറുതെവിട്ടു, ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി' എന്ന വാർത്താ തലക്കെട്ടിെൻറ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് 'തലവിധി' എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
രണ്ടായിരത്തോളം പേജ് വരുന്നതാണ് സിബിെഎ പ്രത്യേക കോടതിയുടെ വിധിപ്രസ്താവം. 28 വർഷത്തിന് ശേഷമാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. കേസ് തെളിയിക്കുന്നതിൽ സി.ബി.ഐ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. അദ്വാനിയും ജോഷിയും ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചതെന്ന് ജഡ്ജി പറഞ്ഞു. ലഖ്നോവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവാണ് വിധി പ്രഖ്യാപിച്ചത്. പള്ളി തകർത്തത് മുൻകൂട്ടി ആസൂത്രണം ചെയ്തല്ല. ക്രിമിനൽ ഗൂഢാലോചനക്ക് തെളിവില്ലെന്നും വിധിന്യായത്തിൽ പറഞ്ഞു. സി.ബി.ഐ ഹാജരാക്കിയ വിഡിയോ ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും കോടതി പരിഗണിച്ചില്ല.
തലവിധി!🙄
Posted by Murali Gopy on Wednesday, 30 September 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.