അമർ അക്​ബർ അന്തോണിയുടെ അഞ്ചാം വർഷത്തിൽ പുതിയ ചിത്രവുമായി നാദിർഷ

നാദിർഷ സംവിധാനം ചെയ്​ത്​ യുവ സൂപ്പർതാരങ്ങളായ പൃഥ്വിരാജ്​, ജയസൂര്യ, ഇന്ദ്രജിത്ത്​ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു അമർ അക്​ബർ അന്തോണി. വമ്പൻ വിജയമായ ചിത്രം ഇറങ്ങി അഞ്ചുവർഷം പിന്നിടു​േമ്പാൾ പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്​ അണിയറപ്രവർത്തകർ. അമർ അക്​ബർ അന്തോണിയിൽ പ്രധാന വേഷത്തിലെത്തിയ ജയസൂര്യയെയും നമിത പ്രമോദിനെയും നായികാനായകൻമാരാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്​ പ്രഖ്യാപിച്ചത്​.

ചിത്രത്തി​െൻറ തിരക്കഥ രചിച്ചിരിക്കുന്നത് സുനീഷ് വാരനാടാണ്. സുജിത് വാസുദേവാണ് ക്യാമറ. അരുൺ നാരായൺ പ്രൊഡക്ഷൻസാണ് നിർമാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് നാദിർഷ, ബാദുഷ. സജിത് രാഘവ് ആർട്ട് ഡയറക്ടറായും പ്രവർത്തിക്കുന്നു. നവംബർ പത്തിന് ചിത്രീകരണം ആരംഭിക്കും.

പ്രാർത്ഥനയോടെ.........🙏

Posted by Nadhirshah on Friday, 16 October 2020
Tags:    
News Summary - Nadhirshah new movie announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.