നടൻ ശിവാജി ഗണേശന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സഹോദരൻമാർക്കെതിരെ പെൺമക്കൾ കേടതിയിൽ. മക്കളായ ശാന്തി നാരായണസ്വാമിയും രാജ് വി ഗോവിന്ദയുമാണ് മദ്രാസ് ഹൈകോടതിയെ സമീപിച്ചത്. സഹോദരന്മാരായ നടൻ പ്രഭുവും നിർമാതാവ് രാം കുമാറും ചേർന്ന് സ്വത്ത് തട്ടിയെടുത്തെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്.
നാലുമക്കൾക്കും തുല്യമായി അവകാശപ്പെട്ട സ്വത്തുക്കൾ തങ്ങളറിയാതെ സഹോദരൻമാർ വിറ്റൊന്നും മറ്റ് ചിലത് അവരുടെ മക്കളുടെ പേരിലേക്ക് മാറ്റിയെന്നും ഹർജിയിൽ ആരോപിക്കുന്നു.
പ്രഭുവും രാംകുമാറും ചേർന്ന് 5 കോടി രൂപക്ക് ഗോപാലപുരത്തെ വീട് വിറ്റെന്നും റോയൽപ്പേട്ടയിലെ നാല് വാടക വീടുകളുടെ വിഹിതം ഇതുവരെ നൽകിയിട്ടില്ലെന്നും ഇവർ പറയുന്നു. കൂടാതെ അമ്മയുടെ സ്വത്തിന്റേയും ആഭരണങ്ങളുടേയും വിഹിതം നൽകാതെ പറ്റിച്ചുവെന്നും ഹർജിയിൽ ശാന്തിയും രാജ് വിയും ആരോപിച്ചു.
വിവിധ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 271 കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുകൾ ശിവാജി ഗണേശന് ചെന്നൈയിലെ പലഭാഗങ്ങളിലായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.