കൽക്കി 2898 എഡിയിൽ കൃഷ്ണനായി എത്തിയത് നടൻ മഹേഷ് ബാബു അല്ലെന്ന് സംവിധായകൻ നാഗ് അശ്വിൻ. ഏറ്റവും പുതിയ അഭിമുഖത്തിലാണ് ആ കഥാപാത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയത്. അത് മഹേഷ് ബാബു അല്ലെന്നും അതാരാണെന്നത് രഹസ്യമാക്കി വെക്കാനാണ് ആഗ്രഹിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു.
'ആ കഥാപാത്രത്തെ രൂപരഹിതനായി നിലനിർത്തുക എന്നതായിരുന്നു ആശയം. അല്ലെങ്കിൽ അത് ഒരു വ്യക്തിയോ അഭിനേതാവോ ആയിത്തീരും. നിഗൂഢത ചോരാതെ കറുത്ത നിഴൽരൂപമായി നിലനിർത്തുക എന്നതായിരുന്നു ഞങ്ങളുടെ ഐഡിയ'- നാഗ് അശ്വിൻ പറഞ്ഞു.
ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി, പുരാണങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ് 'കല്‍ക്കി 2898 എ.ഡി'. 'കാശി, 'കോംപ്ലക്‌സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമാ പ്രേക്ഷകർ ആഘോഷമാക്കുകയാണ് കൽക്കി 2898 എഡി. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രത്തിന് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ജൂൺ 27 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ എട്ട് ദിവസത്തെ ആഗോള കളക്ഷൻ 700 കോടിയാണ്. 414 കോടിയാണ്. ഇന്ത്യൻ ബോക്സോഫീസ് കളക്ഷൻ.
വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വിനി ദത്തും പ്രിയങ്ക ദത്തും സ്വപ്‌ന ദത്തും ചേര്‍ന്നാണു കൽക്കി 2898 എ.ഡി നിർമിച്ചിരിക്കുന്നത്. പ്രഭാസ്, കമൽ ഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുകോൺ,വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍, അന്നാ ബെന്‍, ദിഷാ പഠാനി എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.