സൂരജ് ശ്രുതി സിനിമാസിന്‍റെ ബാനറിൽ സുരേഷ് തിരുവല്ല നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന " നാളേയ്ക്കായ് " മാർച്ച് 19 - ന് തീയേറ്ററുകളിലെത്തുന്നു.സന്തോഷ് കീഴാറ്റൂർ, മധുപാൽ, കൃഷ്ണപ്രസാദ്, സജീവ് വ്യാസ, ജയ്സപ്പൻ മത്തായി, ഷിബു ലബാൻ, സുരേഷ് തിരുവല്ല, നൗഷാദ് ഷാഹുൽ , ആർ ജെ സുമേഷ്, എ കെ വേണുഗോപാൽ, കണ്ണൻ, അനന്തു, ബെന്ന ജോൺ , തുമ്പി നന്ദന, ശ്രീലതാ നമ്പൂതിരി, മണക്കാട് ലീല , സരിത രാജീവ്, ആശാ നായർ , ആമി, സീമാ ബാലകൃഷ്ണൻ , ശിവലക്ഷ്മി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിനനാഥൻ എന്ന അവിവാഹിതനായ ബാങ്കുദ്യോഗസ്ഥന്റെയും അയാളുടെ ജീവിതത്തിലേക്ക് ഒരു റോഡ് ആക്സിഡന്റിലൂടെ തികച്ചുo ആകസ്മികമായി കടന്നുവരുന്ന റോസ്‌ലിൻ എന്ന ടീച്ചറുടെയും വൈകാരിക ബന്ധങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം
വി.കെ അജിതൻ കുമാർ ചിത്രത്തിനായി കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്നു. ഛായാഗ്രഹണം - പുഷ്പൻ ദിവാകരൻ. എഡിറ്റിംഗ് - കെ ശ്രീനിവാസ് , ഗാനരചന - ജയദാസ് , സംഗീതം, പശ്ചാത്തലസംഗീതം - രാജീവ് ശിവ, ആലാപനം - സരിത രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ - ചന്ദ്രദാസ് , പ്രൊ: എക്സിക്യൂട്ടീവ് - സുനിൽ പനച്ചമൂട്, കല- രാധാകൃഷ്ണൻ , വസ്ത്രാലങ്കാരം - സൂര്യ ശ്രീകുമാർ , ചമയം - അനിൽ നേമം, ചീഫ് അസ്സോ. ഡയറക്ടർ - കിരൺ റാഫേൽ , സഹസംവിധാനം - ഹാരിസ്, അരുൺ , സ്റ്റിൽസ് - ഷാലു പേയാട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.