‘നല്ല നിലാവുള്ള രാത്രി’ ഒ.ടി.ടിയിൽ

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേർന്ന്​ നിർമിച്ച ‘നല്ല നിലാവുള്ള രാത്രി’ ഒ.ടി.ടിയിൽ. നവാഗതനായ മർഫി ദേവസ്സി ആണ്​ സംവിധാനം. ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് സിനിമയിൽ​ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്​.

കോളേജ് കാലം മുതലുള്ള നാലഞ്ച് സുഹൃത്തുക്കൾ ചേർന്ന് ഓർഗാനിക് ഫാമിങ്​ മേഖലയിൽ ബിസിനസ് തുടങ്ങുന്നതും ഇവർ ഷിമോഗയിലെ എസ്റ്റേറ്റ് ബംഗ്ലാവിൽ എത്തുന്നതും അവിടെ അവർ നേരിടേണ്ടി വന്ന ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവവികാസങ്ങളിലൂടെയുമാണ്​ സിനിമയുടെ കഥ മുന്നോട്ട് നീങ്ങുന്നത്​. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീമിങ്​ ആരംഭിച്ചിരിക്കുന്നത്.

സംവിധായകൻ മർഫി ദേവസ്സിയും പ്രഫുൽ സുരേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ്​ ശ്യാം ശശിധരൻ, സംഗീത സംവിധാനം- കൈലാസ് മേനോൻ, ആക്ഷന്‍ കൊറിയോഗ്രഫി- രാജശേഖരൻ, കലാസംവിധാനം- ത്യാഗു തവനൂർ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.

Tags:    
News Summary - Nalla Nilavulla Rathri out on Amazon Prime Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.