നാലു ഭാഷയില്‍ 'ബൗ വൗ'; നമിത നിര്‍മ്മാതാവ്

പ്രശസ്ത തെന്നിന്ത്യൻ നായിക നമിത ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക്. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി നമിത നിര്‍മ്മിക്കുന്ന "ബൗ വൗ" തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ ചിത്രീകരണം ആരംഭിച്ചു.

ആര്‍.എല്‍ രവി, മാത്യു സ്ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു ബ്ലോഗരുടെ വേഷത്തില്ലാണ്​ നമിത എത്തുന്നത്​. മലയാളത്തിലും തമിഴിലും നേരിട്ടാണ് ചിത്രീകരണമെങ്കില്‍ കന്നഡത്തിലും തെലുങ്കിലും റീമേക്ക് ചെയ്യുമെന്ന് സംവിധായകര്‍ പറഞ്ഞു. 

എസ് നാഥ് ഫിലിംസ്,നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത, സുബാഷ് എസ് നാഥ്, എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തി​െൻറ ഛായാഗ്രഹണം പിഎസ് ക്യഷ്‌ണ നിര്‍വ്വഹിക്കുന്നു. മുരുകൻ മന്ദിരത്തിൻ്റെ വരികള്‍ക്ക് റെജി മോൻ സംഗീതം പകരുന്നു. എഡിറ്റര്‍-അനന്തു എസ് വിജയന്‍, കല-അനില്‍ കുമ്പഴ, ആക്ക്ഷന്‍-ഫയര്‍ കാര്‍ത്തിക്. 

Tags:    
News Summary - namitha to produce multi lingual movie bow wow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.