തെലുഗു സൂപ്പർ താരം നാനി നായകനായെത്തുന്ന ബഹുഭാഷാ ചിത്രം 'ശ്യാം സിംഗ റോയ്' ഡിസംബർ 24 ന് തിയറ്ററുകളിലെത്തും. തെലുഗു, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത 'ഈഗ' (ഈച്ച) എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നാനി.
നാനിയുടെ കരിയറിലെ ഏറ്റവും വലിയ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രമാണിത്. 'ടാക്സിവാല' ഒരുക്കിയ രാഹുൽ സംകൃത്യൻ ആണ് സംവിധാനം. നിഹാരിക എന്റർടൈൻമെന്റ്സിന്റെ ബാനറിൽ വെങ്കട്ട് ബോയ്നപ്പള്ളിയാണ് നിർമാണം. സത്യദേവ് ജങ്കയുവിേന്റതാണ് കഥ.
ഇരട്ടവേഷത്തിലാണ് നാനി ചിത്രത്തിലെത്തുന്നത്. നാനിയുടെ രണ്ടാമത്തെ കഥാപാത്രമായ വാസുവിന്‍റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ആദ്യം ഇറങ്ങിയ ക്യാരക്ടർ പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു. നാനിയും നായിക സായി പല്ലവിക്കൊപ്പം പ്രണയാതുരരായി പ്രത്യക്ഷപ്പെട്ട അനൗണസ്മെന്റ് പോസ്റ്ററും കൈയ്യടി നേടിയിരുന്നു.
ബഹുഭാഷാ ചിത്രമായതിനാൽ തന്നെ എല്ലാ ഭാഷകളിലും ആരാധകരുള്ള നായികമാരുടെറോളിലേക്ക് പരിഗണിച്ചത്. സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ. രാഹുൽ രവീന്ദ്രൻ, മുരളി ശർമ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ.
മിക്കി ജെ. മേയറാണ് ചിത്രത്തിനായി ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. സനു ജോൺ വർഗീസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിങ്: നവീൻ നൂലി, സംഘട്ടനം: രവി വർമ, പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. വെങ്കട്ട രത്നം, നൃത്ത സംയോജനം: കൃതി മഹേഷ്, യാഷ്, പി.ആർ.ഒ: വംശി ശേഖർ-പി. ശിവപ്രസാദ്, കേരള മാർക്കറ്റിങ് ഹെഡ്: വൈശാഖ് സി. വടക്കേവീട് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.