തിരുവനന്തപുരം: 'കളക്കാത്ത സന്ദനമേറം' എന്ന ഗോത്രതാളത്തിലുള്ള ഗാനം സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണവേദിക്ക് മറക്കാനാകാത്ത അനുഭവമായി, ഒപ്പം ഗായികയായ നാഞ്ചിയമ്മയും. സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ വേദി കൈയടിയോടെയാണ് അവരെ വരവേറ്റത്.
അതേസമയം ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ 'അയ്യപ്പനും കോശിയും' സിനിമയുടെ സംവിധായകന് സച്ചിയുടെയും അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന് അനില്‍ നെടുമങ്ങാടിെൻറയും അസാന്നിധ്യം പുരസ്കാര സന്ധ്യയില്‍ നോവായി.
ഇത്തവണ അഞ്ച് പ്രധാന പുരസ്കാരങ്ങള്‍ നേടിയ 'സൂഫിയും സുജാതയും' സിനിമയുടെ സംവിധായകന് ഷാനവാസ് നരണിപ്പുഴയുടെ മരണവും നൊമ്പരമായി.
'അയ്യപ്പനും കോശിയും' ചിത്രത്തിലെ ഗാനാലാപനത്തിനായിരുന്നു നാഞ്ചിയമ്മക്ക് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത്. 'അയ്യപ്പനും കോശിയും' ചിത്രത്തിന് വേണ്ടിയുള്ള പുരസ്കാരം സച്ചിക്കുവേണ്ടി ഭാര്യ സിജി സച്ചി ഏറ്റുവാങ്ങി.
മികച്ച സംഗീതസംവിധാനം, പശ്ചാത്തല സംഗീതം, നൃത്തസംവിധാനം തുടങ്ങി അഞ്ച് പുരസ്കാരങ്ങളാണ് ഷാനവാസ് സംവിധാനം ചെയ്ത 'സൂഫിയും സുജാതയും' നേടിയത്. ചടങ്ങിന് ശേഷം എം. ജയചന്ദ്രെൻറ നേതൃത്വത്തിൽ പിന്നണിഗായകർ അണിനിരന്ന സംഗീതവിരുന്ന് ആസ്വാദകർക്ക് വിരുന്നായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.