ലക്നോ: യു.പിയിലെ ലവ് ജിഹാദ് നിയമത്തെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ബോളിവുഡ് നടന്‍ നസ്റുദ്ദീന്‍ ഷാ. ഇതിന്‍റെ പേരില്‍ ഹിന്ദു മുസ്ലിം മതസ്ഥര്‍ക്കിടയില്‍ വിഭാഗീയത ഉണ്ടായിവരികയാണെന്നും അത് തന്നെ ആശങ്കപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. കര്‍വ്വാന്‍ ഇ മൊഹബത്ത് ഇന്ത്യയുടെ യൂ ട്യൂബ് ചാനലില്‍ നടന്ന അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
ലൗ ജിഹാദ് എന്ന് പറയുന്നത് മിശ്രവിവാഹത്തോട് വിദ്വേഷം തോന്നിപ്പിക്കുന്നതിനും ഹിന്ദു മുസ്ലിം ഐക്യം നശിപ്പിക്കുന്നതിനുമാണ്. യു പിയിലെ ലൗ ജിഹാദ് പോലുള്ള കാര്യങ്ങൾ നോക്കൂ. ഈ വാക്കുണ്ടാക്കിയവര്‍ക്ക് പോലും അതിന്‍റെ അര്‍ത്ഥമറിയില്ല- നസറുദ്ദീന്‍ ഷാ പറഞ്ഞു .
ഹിന്ദു മുസ്ലിം വിവാഹങ്ങള്‍ ഒഴിവാക്കുക മാത്രമല്ല, അവര്‍ തമ്മിലുള്ള ഐക്യം ഇല്ലാതാക്കുക എന്നതാണ് അവരുടെ ഉദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.
തിയറ്റർ-സിനിമ അഭിനേത്രിയായ രത്ന പഥക്കിനെയാണ് നസറുദീൻ ഷാ വിവാഹം കഴിച്ചത്. വിവാഹം ചെയ്ത നാളുകളിൽ തന്‍റെ മാതാവ് രത്നയെ മതം മാറ്റേണ്ടതുണ്ടോ എന്ന് ചോദിച്ചിരുന്നു. അതിന്‍റെ ആവശ്യമില്ല എന്നായിരുന്നു തന്‍റെ മറുപടി.
വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്ത, അഞ്ച് നേരവും നമസ്ക്കരിച്ച് പരമ്പരാഗത രീതികളുമായി ജീവിച്ചിരുന്ന, ഹജ്ജ് കർമം നിർവഹിച്ചിരുന്ന മാതാവ് ഒരാളേയും മതം മാറാൻ നിർബന്ധിക്കുന്നത് ശരിയല്ല എന്ന് കരുതിയിരുന്ന വ്യക്തിയായിരുന്നുവെന്നും നസ്റുദീൻ ഷാ പറഞ്ഞു.
എല്ലാ മതങ്ങളിലും വിശ്വസിക്കാനാണ് തങ്ങൾ കുട്ടികളെ പരിശീലിപ്പിച്ചത്. അവർ ഏത് മതത്തിൽ പെട്ടവരാണെന്ന് അവരോട് ഇതുവരെ പറഞ്ഞിട്ടില്ല. മതങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളെല്ലാം പതുക്കെ മാഞ്ഞുപോകും.- നസ്റുദീൻ ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.