പ്രധാനമന്ത്രിക്കെതിരെ കമന്‍റിട്ടത് താനല്ലെന്ന്; നസ്‌ലിനെതിരെ സൈബര്‍ ആക്രമണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന തരത്തിൽ കമന്റിട്ടെന്ന് ആരോപിച്ച് നടൻ നസ്‌ലിന്‍ കെ. ഗഫൂറിനെതിരെ സൈബർ ആക്രമണം. 'ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യയില്‍ എത്തിയ ചീറ്റകളെ പ്രധാനമന്ത്രി തുറന്നുവിട്ടു' എന്ന മീഡിയ വൺ വാർത്തക്ക് ചുവടെയാണ് നടന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് കമന്റ് വന്നിരിക്കുന്നത്.

സൈബർ ആക്രമണം ശക്തമായപ്പോൾ വിഷയത്തിൽ പ്രതികരിച്ച് നസ് ലിൻ രംഗത്ത് എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് പ്രതികരിച്ചത്. ഒപ്പം തന്റെ യഥാർഥ ഫേസ്ബുക്ക്  ഐഡിയും പങ്കുവെച്ചിട്ടുണ്ട്.

ഒരു ചീറ്റയെങ്കിലും പുറത്തേക്ക് ചാടിയാല്‍ ഈ രാജ്യം രക്ഷപ്പെടുമായിരുന്നു" എന്നാണ് നസ്‌ലിന്റെ പേരിലെ വ്യാജ ഫേസ്ബുക്ക് പേജില്‍ നിന്നു വന്ന കമന്റ്. കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ സംഘ്പരിവാര്‍ അനുകൂലികളും മറ്റും നസ്‌ലിനെതിരെ സൈബർ ആക്രമണം നടത്തുകയായിരുന്നു.

22,000ത്തില്‍ അധികം ഫോളോവേഴ്‌സ് ഉള്ള പേജില്‍ നിന്നാണ് കമന്റ് വന്നത്. പേര് നസ്‌ലിന്‍. കെ. ഗഫൂർ എന്നാണെങ്കിലും പേജിന്റെ യു.ആര്‍.എല്‍ https://www.facebook.com/vineeth.nair55 എന്നാണ്. ഈ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും വ്യാജ അക്കൗണ്ടിൽ നിന്നാണ് കമന്റ് വന്നതെന്നും നസ്‌ലിൻ വ്യക്തമാക്കി.

Tags:    
News Summary - Naslen K Gafoor Reaction About Fake Social Media Account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.