ദേശീയ ചലച്ചിത്ര ദിനമായ ഒക്ടോബർ 13ന് മൾട്ടിപ്ലെക്സുകൾ അടക്കമുള്ള തിയറ്ററുകളിൽ പ്രേക്ഷകർക്ക് 99 രൂപ മുതൽ ടിക്കറ്റുകൾ നൽകിയാണ് കഴിഞ്ഞ വർഷത്തെ പോലെ ഈ തവണയും ആഘോഷിക്കുന്നത്. കേരളത്തിലും ഈ ഓഫർ ലഭ്യമാണ്.
മൾട്ടി മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് പ്രത്യേക ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യം മുഴുവൻ നാലായിരത്തിൽ അധികം സ്‌ക്രീനുകളിൽ ഈ ഓഫർ ലഭ്യമായിരിക്കും. മൾട്ടിപ്ലക്‌സ് അസോസിയേഷന് കീഴിലുള്ള പിവിആർ ഐനോക്‌സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, ഏഷ്യൻ, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മൾട്ടിഫ്ലെക്സ് ശ്യംഖലകളിലാണ് ഓഫർ ലഭ്യമാകുക. ബുക്ക്മൈഷോ, പേടിഎം തുടങ്ങിയ സിനിമ ബുക്കിങ് ആപ്പുകളിലു ഈ തുകക്ക് ടിക്കറ്റ് കിട്ടും.
ഒക്ടോബർ 13-ന് ഏത് സമയത്തും ഓഫർ ലഭിക്കും. ബുക്കിങ് ആപ്പുകളിൽ 99 രൂപക്ക് പുറമെ അധിക ബുക്കിങ് ചാർജ് ഈടാക്കിയേക്കും. തിയറ്ററുകളിലെ കൗണ്ടറുകളിൽ 99 രൂപയ്ക്ക് ടിക്കറ്റ് എടുക്കാം. എന്നാൽ ഐമാക്സ്, 4ഡിഎക്സ്, റിക്ലെെനർ തുടങ്ങിയ പ്രീമിയം വിഭാഗങ്ങൾക്ക് ഓഫർ ലഭ്യമല്ല. തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഓഫർ ലഭ്യമല്ലെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.