സിനിമാ ടിക്കറ്റ് നിരക്കില്‍ ഈ അടുത്തകാലത്ത് വലിയ വര്‍ധനവാണ് വന്നത്. എന്നാല്‍ വര്‍ഷത്തില്‍ ഒരു ദിവസം കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പ്രേക്ഷകര്‍ക്ക് തിയറ്ററുകളില്‍ പ്രവേശനം അനുവദിക്കുന്ന ഒരു ക്യാംപെയ്ന്‍ കഴിഞ്ഞ വര്‍ഷം മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആരംഭിച്ചിരുന്നു. ദേശീയ സിനിമാദിനം എന്ന പേരില്‍ ഈ വര്‍ഷവും ഓഫര്‍ വരുന്നുണ്ട്.
ഇത് പ്രകാരം ഒക്ടോബര്‍ 13 ന് രാജ്യമൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളില്‍ 99 രൂപയ്ക്ക് സിനിമ കാണാം. മള്‍ട്ടിപ്ലെക്സ് അസോസിയേഷന് കീഴിലുള്ള പി.വി.ആര്‍ ഐനോക്സ്, സിനിപൊളിസ്, മിറാഷ്, സിറ്റിപ്രൈഡ്, ഏഷ്യന്‍, മുക്ത എ 2, മൂവി ടൈം, വേവ്, എം2കെ, ഡിലൈറ്റ് തുടങ്ങിയ മള്‍ട്ടിപ്ലെക്സ് തീയറ്ററുകളിലാണ് ഈ ഓഫര്‍ ലഭ്യമാവുക.
ചലച്ചിത്ര വ്യവസായത്തിന് ഉണർവ് പകരുകയെന്ന ആശയത്തോടെ ആവിഷ്കരിച്ചിട്ടുള്ള ദേശീയ ചലച്ചിത്രദിനത്തിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഒറ്റദിവസം 65 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ആ റെക്കോര്‍ഡ് തകര്‍ക്കപ്പെടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സംഘാടകർ. അതേസമയം നിലവിൽ ഇന്ത്യന്‍ തിയറ്റര്‍ വ്യവസായം മികച്ച നിലയിലാണ്. വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്ന് വന്‍ വിജയചിത്രങ്ങള്‍ വന്ന ആഗസ്റ്റ് മാസം റെക്കോര്‍ഡ് കളക്ഷനാണ് നേടിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.