നടൻ നവാസുദ്ദീൻ സിദ്ദിഖിയെ കുറിച്ച് ഗുരുതര ആരോപണവുമായി വീട്ടുസഹായിയായ യുവതി. തനിക്ക് ഭക്ഷണവും ശമ്പളവും നൽകിയില്ലെന്നും ദുബൈയിൽ തന്നെ ഉപേക്ഷിച്ചു പോയതായും സ്വപ്ന റോബിൻ മാസി പറയുന്നു. സിദ്ദിഖിയുടെ ഭാര്യ ആലിയയുടെ അഭിഭാഷകൻ റിസ്വാനാണ് ദുബൈയിൽ നിന്നുള്ള സ്വപ്നയുടെ വിഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഉടൻ തന്നെ സ്വപ്നയെ സർക്കാർ അധികൃതർ ചേർന്ന് നാട്ടിൽ എത്തിക്കണമെന്നും അഭിഭാഷകൻ അഭ്യർഥിക്കുന്നു.
സ്വപ്ന കരയുന്നതിന്റെ വിഡിയോയാണ് റിസ്വാൻ പങ്കുവെച്ചത്. 'വിഡിയോയിൽ തന്റെ എല്ലാ സ്റ്റേറ്റ്മന്റെുകളും പങ്കുവെച്ചിട്ടുണ്ട്. ഉടൻ തന്നെ സ്വപ്നയെ സർക്കാർ അധികൃതർ ചേർന്ന് നാട്ടിൽ എത്തിക്കണം.സർക്കാർ രേഖപ്രകാരം കമ്പനിയുടെ സെയിൽസ് മാനേജർ എന്ന ജോലിയിലേക്കാണ് കൊണ്ടു പോയത്. എന്നാൽ യഥാർഥത്തിൽ സിദ്ദിഖിയുടെ പ്രായപൂർത്തിയാക്കാത്ത മക്കളെ നോക്കുന്ന ജോലിയായിരുന്നു സ്വപ്നയുടേത്'- അഭിഭാഷകൻ ആരോപിക്കുന്നു.
തന്നെ രക്ഷിക്കണമെന്ന് സ്വപ്നയും വിഡിയോയിൽ പറയുന്നുണ്ട്. ചെലവിന് പണവും ഭക്ഷണവും നൽകാതെ നടൻ ദുബൈയിൽ ഉപേക്ഷിക്കുകയായിരുന്നെന്നാണ് സംഭവത്തെ കുറിച്ച് സ്വപ്ന പറഞ്ഞത്.
സിദ്ദിഖിക്കെതിരെ ആരോപണവുമായി ഭാര്യ ആലിയ രംഗത്ത് എത്തിയിരുന്നു. തനിക്ക് ഭക്ഷണവും വെളളവും നൽകാതെ ഉപദ്രവിച്ചെന്നായിരുന്നു ആലിയയുടെ ആരോപണം. വിവാഹമോചനത്തിനായി ഒരുങ്ങുകയാണ് ആലിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.