നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്ന മലയാള ചിത്രം 'ഡിയർ സ്റ്റുഡന്റ്‌സിന്റെ' ചിത്രീകരണം പൂർത്തിയായി. സന്ദീപ് കുമാറും ജോർജ്ജ് ഫിലിപ്പ് റോയിയും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം പോളി പിക്‌ചേഴ്‌സ് എന്ന തന്റെ പ്രൊഡക്ഷൻ ബാനറിൽ നിവിൻ പോളിയാണ് നിർമിക്കുന്നത്.
ചിത്രീകരണം പൂർത്തിയാക്കിയതിന്റെ വിഡിയോ പോളി പിക്‌ചേഴ്‌സ് തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു. 'ഞങ്ങളുടെ അഭിനേതാക്കൾക്കും, അണിയറപ്രവർത്തകർക്കും, എല്ലാവർക്കും വളരെയധികം നന്ദി. അടുത്തത് എന്തെന്നറിയാൻ കാത്തിരിക്കുക!' എന്നായിരുന്നു പോളി പിക്‌ചേഴ്‌സ് പങ്കുവെച്ചത്. പാക്കപ്പ് വിഡിയോയില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുന്ന നിവിനെയും നയന്‍താരയെയും കാണാം.
ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യുമെന്നാണ് സൂചന. 2019 ല്‍ പുറത്തെത്തിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ധ്യാൻ ശ്രീനിവാസനായിരുന്നു സംവിധാനം.
അതേസമയം, നയൻതാര നായികയായി എത്തിയ 'മൂക്കുത്തി അമ്മൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ മൂക്കൂത്തി അമ്മൻ 2 ചിത്രീകരണം നിർത്തി വെച്ചു എന്ന വാർത്തകൾ വന്നിരുന്നു. 2020-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാംഭാഗം സുന്ദര്‍ സി.യാണ് സംവിധാനം ചെയ്യുന്നത്.
വസ്ത്രധാരണവുമായി ബന്ധപ്പെട്ട് നയൻതാരയും സഹസംവിധായകനും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് ചിത്രീകരണം നിർത്തി വെക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. നയൻതാരക്ക് പകരം തമന്നയെ ടൈറ്റിൽ റോളിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അഭ്യൂഹമുണ്ട്. എന്നാൽ, നിർമാതാവ് ഇഷാരി കെ. ഗണേഷ് ഇടപെട്ട് നയൻതാരയുമായി ചർച്ച നടത്തി ചിത്രീകരണം പുനരാരംഭിച്ചു എന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.