ചെമ്പരത്തി ചായ നല്ലത്; പറഞ്ഞതിൽ ഉറച്ച് നയൻതാര; ലിവർ ഡോക്ടറുടെ വിമർശനത്തിന് മറുപടി

ലിവർ ഡോക്ടർ എന്ന പേരിൽ പ്രശസ്തനായ മലയാളി ഡോക്ടർ സിറിയക് ആബി ഫിലിപ്സിന് മറുപടിയുമായി തെന്നിന്ത്യൻ താരം നയൻതാര. കഴിഞ്ഞ ദിവസം ഹിബിസ്കസ് ചായ( ചെമ്പരത്തി ചായ)യുടെ ഗുണങ്ങളെക്കുറിച്ച് സോഷ്യൽമീഡിയയിൽ നടി കുറിപ്പ് പങ്കുവെച്ചിരുന്നു.ഇതിനെതിരെ രൂക്ഷവിമർശനമായിരുന്നു ലിവർ ഡോക്ടർ ഉന്നയിച്ചത്. ദിവസവും ചെമ്പരത്തി ചായ കുടിക്കരുതെന്നും താരം പറഞ്ഞത് തെറ്റാണെന്നും എക്സിൽ കുറിച്ചിരുന്നു.പ്രമേഹം, കൊളസ്‍ട്രോള്‍, രക്ത സമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ പരിഹരിക്കാന്‍ ചെമ്പരത്തി ചായക്ക് കഴിയുമെന്നത് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ആരോഗ്യകാര്യത്തില്‍ ഉത്തരവാദിത്ത ബോധമില്ലാതെ ഇങ്ങനെ താരങ്ങള്‍ ഇടപെടുന്നത് ശരിയല്ലെന്നും ഡോക്ടര്‍ വിമർശിച്ചു.തുടർന്ന് നയൻതാര തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ ഡോക്ടറിന് മറുപടി എന്നവിധം വീണ്ടും കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. ഒപ്പം ചെമ്പരത്തി ചായയുടെ ഗുണങ്ങള്‍ വിശദീകരിക്കുന്ന വെബ്സൈറ്റിന്‍റെ ലിങ്കും സ്റ്റോറി രൂപത്തിൽ ചേർത്തിട്ടുണ്ട്.


കഴിഞ്ഞ ദിവസമാണ് നയന്‍താര തനിക്കേറ്റവും ഏറ്റവും പ്രിയപ്പെട്ട പാനീയമാണ് ഹിബിസ്കസ് ടി അഥവാ ചെമ്പരത്തി ചായ എന്ന് പറഞ്ഞുകൊണ്ടുളള കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പ്രമേഹം, കൊളസ്‍ട്രോള്‍, രക്ത സമ്മര്‍ദ്ദം തുടങ്ങിയവയ്‍ക്ക് മികച്ച പ്രതിവിധിയാണ് ചെമ്പരത്തി ചായയെന്നും ഇതുസംബന്ധിച്ച കൂടുതല്‍ അറിയാന്‍ സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് മുന്‍മുന്‍ ഗനേരിവാളിനെ സമീപിക്കാമെന്നുമായിരുന്നു പോസ്റ്റിൽ പറഞ്ഞത്.

മുൻപ് നടി സാമന്ത റൂത്ത് പ്രഭു ആരാധകർക്ക് ആരോഗ്യകരമായ സന്ദേശങ്ങൾ നൽകുന്നതിനെ ഡോക്ടർ ആബി ഫിലിപ്സ് രൂക്ഷമായി വിമർശിച്ചിരുന്നു.

Tags:    
News Summary - Nayanthara Shares Her Healthcare Expert's Post Amid Hibiscus Tea Row; The Liver Doc Says 'Hopeless'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.