തെരുവിൽ താമസിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് സഹായവുമായി നയൻതാരയും വിഘ്നേഷ് ശിവനും. ഇരുവരും നേരിട്ടെത്തി സമ്മാനങ്ങൾ നൽകുകയായിരുന്നു. താരങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്..
പുത്തൻ വസ്ത്രങ്ങളാണ് താരങ്ങൾ നൽകിയതെന്നാണ് പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട്. വിഡിയോ വൈറലായതോടെ താരങ്ങളെ അഭിനന്ദിച്ച് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. കൂടാതെ നേരിട്ടെത്തി വസ്ത്രങ്ങൾ നൽകാനുള്ള നടിയുടെ മനസിനെ പ്രശംസിക്കുന്നുമുണ്ട്.
നേരത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണെങ്കിലും നയൻസ് അധികം പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. കൂടാതെ സിനിമാ പ്രമോഷനുകളിൽ നിന്നും വിട്ടുനിന്നിരുന്നു. പലപ്പോഴും ഇത് വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ സിനിമ പ്രമോഷനുകളിലും ഓഡിയോ ലോഞ്ചുകളിലും നടി സജീവമാണ്.
ബോളിവുഡ് അരങ്ങേറ്റത്തിനായി തയാറെടുക്കുകയാണ് നയൻസ്. ഷാറൂഖ് ഖാൻ ചിത്രമായ ജവാനിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. 2023 ജൂൺ 2നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഹൊറർ ത്രില്ലർ ചിത്രമായ കണക്റ്റാണ് നടിയുടേതായി ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.