'നായാട്ട്​' മലയാളത്തിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന്​: പൃഥ്വിരാജ്​; ഫസ്റ്റ്​ലുക്ക്​ പുറത്ത്​

സൂപ്പർഹിറ്റ്​ ചിത്രം ചാർലിക്ക്​ ശേഷം ഹിറ്റ്​മേക്കർ മാർട്ടിൻ പ്രക്കാട്ട്​ സംവിധാനം ചെയ്യുന്ന 'നായാട്ട്​' എന്ന ചിത്രം മലയാളത്തിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണെന്ന്​ നടൻ പൃഥ്വിരാജ്​. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന നായാട്ടി​െൻറ ഫസ്​റ്റ്​ലുക്ക്​ പോസ്റ്റർ ഫേസ്​ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ്​ പൃഥ്വി അങ്ങനെ കുറിച്ചത്​.

മറ്റൊരു എഴുത്തുകാരനില്‍ നിന്ന് കേട്ട ഈ ചിത്രത്തി​െൻറ ആശയത്തെ കുറിച്ച് കൂടെയുടെ സമയത്താണ് രഞ്ജിയേട്ടൻ എന്നോട് പറയുന്നത്. അന്നുമുതല്‍ ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ്. മാര്‍ട്ടിനെ പോലൊരു സംവിധായകന്‍, ഷൈജുവിനെ പോലൊരു ഛായാഗ്രാഹകന്‍, ചാക്കോച്ചന്‍, ജോജു, നിമിഷ, വിനയ് എന്നീ അഭിനേതാക്കള്‍, ഒപ്പം കാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ടീമി​െൻറ നിലവാരം, തീര്‍ച്ചയായും നായാട്ട് മലയാളത്തില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്', -പൃഥ്വിരാജ് കുറിച്ചു.

It was during Koode that Renjiettan told me about this thought he had heard from another writer. Ever since that day,...

Posted by Prithviraj Sukumaran on Saturday, 12 December 2020

ജോസഫിന്​ ശേഷം ഷാഹി കബീറാണ്​ നായാട്ടി​െൻറ രചന നിർവഹിക്കുന്നത്​. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. മഹേഷ് നാരായണന്‍ എഡിറ്റിങും വിഷ്ണു വിജയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. എന്തായാലും ഹിറ്റ്​ ചിത്രങ്ങൾ മാത്രം മലയാളികൾക്ക്​ സമ്മാനിച്ച മാർട്ടിൻ പ്രക്കാട്ടി​െൻറ മറ്റൊരു ഗംഭീര സിനിമക്കായി കാത്തിരിക്കുകയാണ്​ എല്ലാവരും.

Tags:    
News Summary - nayattu movie first look released by prithviraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.