റാം ചിത്രം 'ഏഴ് കടല്‍ ഏഴ് മലൈ'; ചെന്തമിഴ് പുഷ്പം പോലെ പറഞ്ഞ് നിവിന്‍ പോളി

 ഏറെ പ്രേക്ഷക പ്രശംസ നേടിയ മമ്മൂട്ടി ചിത്രം പേരന്‍പിന് ശേഷം റാം  സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഏഴ് കടല്‍ ഏഴ് മലൈ'. ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കി നിവിൻ പോളി.ചെന്തമിഴില്‍ പുഷ്പം പോലെ ഡബ്ബ് ചെയ്ത് നിവിന്‍ പോളി അണിയറപ്രവർത്തകരുടെയും തമിഴ് ആരാധകരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ചിത്രത്തിന്റെ ഡബ്ബിങ് ചെന്നൈയില്‍ പൂര്‍ത്തിയായി.

ബിഗ് ബജറ്റ് ചിത്രമായ വിടുതലൈയിൽ നായക വേഷം ചെയ്ത് കോമഡി മാത്രമല്ല ക്യാറക്ടര്‍ റോളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച സൂരിയാണ്  ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. പേരൻപിൽ പ്രധാന വേഷം അവതരിപ്പിച്ച അഞ്ജലിയാണ്  ചിത്രത്തിലെ നായിക. പേരന്‍പിന് ശേഷം സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ ചിത്രത്തിലൂടെ റാമുമായി വീണ്ടും കൈകോര്‍ക്കുന്നുണ്ട്.

വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സിമ്പു നായകനായി എത്തിയ മാനാട് നിർമിച്ച സുരേഷ് കാമാക്ഷിയാണ് ചിത്രം നിര്‍മിക്കുന്നത്. എന്‍.കെ. ഏകാംബരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ഉമേഷ് ജെ. കുമാര്‍, എഡിറ്റിങ്- മതി വി.എസ്, കൊറിയോഗ്രഫി- സാന്‍ഡി, മേയ്ക്കപ്പ്- പട്ടണം റഷീദ്.

Tags:    
News Summary - Nivin Pauly Dubbing Completed In His New Tamil film titled Ezhu Kadal Ezhu Malai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.