ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത രതീഷ് പൊതുവാളിന്‍റെ ഏറ്റവും പുതിയ സിനിമ 'ന്നാ താൻ കേസ് കൊട്' -ഇൽ കുഞ്ചാക്കോ ബോബൻ നായകനാകും. താരം ഇന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് ചിത്രം പ്രഖ്യാപിച്ചത്. സന്തോഷ് ടി. കുരുവിള, ആശിഖ് അബു, എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, ജാഫർ ഇടുക്കി, ഗായത്രി ശങ്കർ, വിനയ് ഫോർട്ട് എന്നിവരും അഭിനയിക്കുന്നുണ്ട്. മധു നീലകണ്ഠനാണ് ഛായാഗ്രാഹകൻ. ഈ വർഷം തന്നെ ചിത്രീകരണമാരംഭിക്കുമെന്നും ചാക്കോച്ചൻ സൂചന നൽകുന്നുണ്ട്.
എന്നാ പിന്നെ... രസകരമായ ഒരു കേസ് അങ്ങ് കൊടുത്തേക്കാം,ല്ലേ !!!
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ,സന്തോഷ്.T.കുരുവിള,ആഷിഖ് അബു ,മധു നീലകണ്ഠൻ,വിനയ് ഫോർട്ട്,സൈജു കുറുപ്പ്,ജാഫറിക്ക,ഗായത്രി ശങ്കർ ....പിന്നെ ഞാനും !!!!
....."ന്നാ,താൻ കേസ് കൊട്".......
ഈ വർഷം തന്നെ കൊടുക്കും 🙏🏼🙏🏼
From ANDROID version to NAADAN version.The curious case of some exciting talents!!!!! -കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ കുറിച്ചു.
എന്നാ പിന്നെ... രസകരമായ ഒരു കേസ്👨🏻⚖️അങ്ങ് കൊടുത്തേക്കാം,ല്ലേ !!!
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ,സന്തോഷ്.T.കുരുവിള,ആഷിഖ് അബു...
Posted by Kunchacko Boban on Saturday, 6 March 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.