എന്ത് സംഭവിച്ചാലും ഒറ്റക്കെട്ടായി നിന്ന് പരസ്പരം സഹായിക്കും -ദുൽഖർ സൽമാൻ

എന്ത് സംഭവിച്ചാലും ഒറ്റക്കെട്ടായി നിന്ന് പരസ്പരം സഹായിക്കുമെന്ന് ദുൽഖർ സൽമാൻ. ഫേസ്ബുക്ക് കുറിപ്പിലാണ് ദുരന്തമുഖത്ത് ഒരുമിച്ച് സഹായമെത്തിക്കാൻ ദുൽഖർ ആഹ്വാനം ചെയ്തത്. സൈന്യത്തിനും പ്രദേശത്ത് സന്നദ്ധ പ്രവർത്തനം നടത്തുന്നവർക്കും താൻ സല്യൂട്ട് നൽകുകയാണെന്നും ദുൽഖർ പറഞ്ഞു.


Full View

ഐക്യദാർഢ്യത്തിന്റേയും ധൈര്യത്തിന്റേയും അർപണ ബോധത്തിന്റേയും അവിശ്വസനീയ കാഴ്ചയാണ് വയനാട്ടിൽ കാണുന്നത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ ഹൃദയം കൊണ്ട് ചേർത്ത് പിടിക്കുന്നു. ദൈവം അവരുടെ വേദനകൾ ശമിപ്പിക്കട്ടെ. രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയ സൈന്യത്തിനും പ്രാദേശിക രക്ഷാപ്രവർത്തകർക്കും സല്യൂട്ട് നൽകുകയാണ്. വയനാട്ടിനും മഴമൂലം ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങൾക്കും വേണ്ടി പ്രാർഥിക്കുകയാണെന്നും ദുൽഖർ സൽമാൻ പറഞ്ഞു.


Tags:    
News Summary - No matter what happens, we stand together and help each other - Dulquer Salmaan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.