പുകയില പരസ്യത്തിനില്ല, വാഗ്ദാനം ചെയ്ത കോടികൾ നിരസിച്ച് അല്ലു അർജുൻ

കോടികൾ വാഗ്ദാനം ചെയ്ത പരസ്യചിത്രത്തിൽ നിന്നും പിന്മാറി തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. പുകയില ഉൽപന്നത്തിന്‍റെ പരസ്യത്തിൽ നിന്നാണ് താരം പിന്മാറിയത്. താൻ പുകയില പരസ്യങ്ങളിൽ അഭനയിക്കുന്നത് തെറ്റായ മാതൃക സൃഷ്ടിക്കുമെന്ന കാരണത്താലാണ് നടൻ കോടികൾ വാഗ്ദാനം ചെയ്ത് പരസ്യത്തിൽ നിന്ന് പിന്മാറിയതെന്ന് അല്ലുവിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

പുകയില ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന ഒരു ജനപ്രിയ ബ്രാന്‍ഡ് ആണ് തങ്ങളുടെ പുതിയ ക്യാമ്പയിനുവേണ്ടി അല്ലു അര്‍ജുനെ സമീപിച്ചത്. ടെലിവിഷനിലേക്കുവേണ്ട പരസ്യചിത്രം ഉള്‍പ്പെടെ ഉള്ളതായിരുന്നു ഇത്. വ്യക്തിപരമായി പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാത്ത താരമാണ് അല്ലു.

രണ്ടാമതൊന്ന് ആലോചിക്കാതെയാണ് അല്ലു ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. 

Tags:    
News Summary - No tobacco advertisement, Allu Arjun rejects promised crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.