ചെന്നൈ: മണിച്ചിത്രത്താഴ് എന്ന സൂപ്പർഹിറ്റ് സിനിമയുടെ 27ാം വാർഷികത്തിൽ ഹൃദയംഗമമായ കുറിപ്പുമായി ചിത്രത്തിലെ നായികയായ ശോഭന. തന്‍റെ ജീവിതയാത്രയിലെ വലിയ മുതൽക്കൂട്ട് തന്നെയായിരുന്നു ചിത്രം. ബ്ലോക്ക്ബസ്റ്റർ സിനിമ എന്നതിലുപരി ചലച്ചിത്ര നിർമാണ കലക്ക് ഇന്നും റഫറൻസ് ഗ്രന്ഥമായി തുടരുകയാണ് ചിത്രമെന്നും താരം പറയുന്നു. നാഗവല്ലിയെ കുറിച്ച് ഓർമ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് പറയാം. ചിത്രത്തിന്‍റെ സംവിധായകൻ ഫാസിലിന് നന്ദി പറഞ്ഞുകൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പ് ആരാധകരും ഏറ്റെടുത്തു. ആ ചിത്രത്തിൽ ശോഭനയുടെ പ്രകടനം എത്ര മികച്ചതണെന്ന് അറിയണമെങ്കിൽ മറ്റ് ഭാഷകളിൽ വന്ന ആ ചിത്രത്തിന്‍റെ റീമേക്കുകൾ കൂടി കാണണമെന്നാണ് ഒരാൾ കമന്‍റ് ചെയ്തിട്ടുള്ളത്.
27 th year -
Manichitra thaazhu
ഒരു ബ്ലോക്ക്ബസ്റ്റർ സിനിമ എന്നതിലുപരി, ചലച്ചിത്രനിർമ്മാണകലയ്ക്ക് ഇന്നും ഒരു റഫറൻസ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു.. എൻെറ ജീവിത യാത്രയിൽ ഈ ചിത്രം വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു.....ഇന്നും അതെ..
നാഗവല്ലിയെ കുറിച്ച് ഓർമ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം...സ്രഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.