പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി(83) അന്തരിച്ചു. ഞായറാഴ്ചയായിരുന്നു അന്ത്യം. സംവിധായകന് ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകവും ആരാധകരും എത്തിയിട്ടുണ്ട്.
പ്രശസ്ത സംവിധായകൻ ഋത്വിക് ഘട്ടക്കിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു കുമാർ സാഹ്നി. 1940 ഡിസംബർ ഏഴിന് ലർക്കാനയിലാണ് ജനനം. വിഭജനത്തിന് ശേഷം കുടുംബസമേതം മുംബൈയിലേക്ക് താമസം മാറി.
മായാ ദർപൺ, ഖയാൽ ഗാഥാ, തരംഗ്, കസ്ബ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. 1972-ൽ ഒരുക്കിയ മായാ ദർപൺ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. 1989-ൽ ഖായൽ ഗാഥയും 1991-ൽ ഭവനതരണയും ഒരുക്കി. 1997-ൽ രബീന്ദ്രനാഥ് ടാഗോറിന്റെ ഛാർ അധ്യായ് എന്ന നോവലിനെ കുമാർ സാഹ്നി ചലച്ചിത്രമാക്കി.
സിനിമയിലും സാഹിത്യത്തിലും മാത്രമല്ല മികച്ച അധ്യാപകൻ കൂടിയായിരുന്നു സാഹ്നി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.