ഭക്ഷണമുണ്ടാക്കുന്നതിനെച്ചൊല്ലി അമ്മയുമായി തർക്കം; നടിയെ മരിച്ച നിലയിൽ കണ്ടെത്തി

 ഒഡിഷ നടിയും ഗായികയുമായ രുചിസ്മിത ഗാരുവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച അമ്മാവന്റെ വീട്ടിലെ ഫാനിലാണ് തൂങ്ങി മരിച്ച നിലയിൽ  കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന്  അയച്ചു.

ഇതിനുമുൻപും മകൾ ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. മരിക്കുന്നതിന് തൊട്ടുമുൻപ് ഭക്ഷണം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയുമായി വാക്കുതർക്കം നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

'ആലു പറാത്ത' ഉണ്ടാക്കാൻ രുചിസ്മിതയോട് അമ്മ ആവശ്യപ്പെട്ടിരുന്നു. പത്തു മണിക്ക് ഉണ്ടാക്കമെന്നായിരുന്നു നടിയുടെ മറുപടി. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് മുറിയിലേക്ക് പോയ നടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നടിയും ഗായികയുമായ രുചിസ്മിത സംഗീത ആൽബങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സംഗീത ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളിലും സജീവസാന്നിധ്യമായിരുന്നു. 

Tags:    
News Summary - Odia actress Ruchismita Guru found hanging from a ceiling fan inside her uncle’s house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.