തമിഴ് സൂപ്പർ താരം വിജയുടെ 65ാമത്തെ ചിത്രം പ്രഖ്യാപിച്ചു. സൺ പിക്ചേഴ്സ് നിർമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ്കുമാറാണ്. 'കോലമാവ് കോകില' എന്ന സിനിമയിലൂടെ രംഗത്തെത്തിയ സംവിധായകനാണ് നെൽസൺ. ശിവകാര്ത്തികേയെൻറ ഡോക്ടര്‍ ആണ് നെല്‍സണ്‍ സംവിധാനം ചെയ്ത അവസാന ചിത്രം. 'ദളപതി 65' എന്ന കോഡ്നെയിമിലാണ് പുതിയ സിനിമ അറിയപ്പെടുന്നത്. വിജയുടെ 65ാമത് ചിത്രമാണിത്. അനിരുദ്ധ് രവിചന്ദ്രനാണ് സിനിമക്ക് സംഗീതം ഒരുക്കുന്നത്.
ചിത്രത്തില്‍ നായികയായി ബോളിവുഡ് താരം ദീപിക പദുകോണും വില്ലനായി ജോണ്‍ എബ്രഹാമും എത്തുമെന്നും സൂചനയുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'മാസ്റ്റർ' ആണ് വിജയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. വിജയ് സേതുപതിയും വിജയും ഒന്നിക്കുന്ന ആദ്യ സിനിമയാണിത്. രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവരാണ് മാസ്റ്ററില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രജനികാന്ത് നായകനാകുന്ന 'അണ്ണാതേ' ആണ് സൺപിക്ചേഴ്സ് നിലവിൽ നിർമിക്കുന്ന ചിത്രം. ശിവയാണ് സംവിധായകൻ. പുതിയ സിനിമയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വീഡിയോയും സൺപിക്ചേഴ്സ് പുറത്തിറക്കിയിട്ടുണ്ട്. കലാധിധി മാരനും വിജയും നെൽസനും സൺ പിക്ചേഴ്സ് ഒാഫീസിൽ കൂടിക്കാണുന്നതും വീഡിയോയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.