ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെള്ളിമെഡൽ നേടി രാജ്യത്തിന്‍റെ അഭിമാനമായി മാറിയ മീരബായി ചാനുവിന്‍റെ ജീവിതകഥ സിനിമയാകുന്നു. മണിപ്പൂരി ഭാഷയിലാണ് ചിത്രം നിർമിക്കുന്നത്.
സ്യൂതി ഫിലിംസുമായി ഇതുസംബന്ധിച്ച ധാരണ പത്രം ചാനുവിന്‍റെ ടീം ഒപ്പുവെച്ചു. പ്രൊഡക്ഷൻ കമ്പനി ചെയർപേഴ്സണും പ്രശസ്ത നാടകകൃത്തുമായ എം.എം. മനോബിയാണ് ഇക്കാര്യം അറിയിച്ചത്. ഈസ്റ്റ് ഇംഫാൽ ജില്ലയിലെ നോങ്പോക് ഗ്രാമത്തിലുള്ള ചാനുവിന്‍റെ വീട്ടിൽ വെച്ചാണ് ധാരണാപത്രം ഒപുവെച്ചത്.
ഇംഗ്ലീഷിലേക്കും വിവിധ ഇന്ത്യൻ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റം നടത്തും. ചാനുവിനോട് സാദൃശ്യമുള്ള അതേ പ്രായത്തിലുള്ള ഒരു പെൺകുട്ടിയെ തേടുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. അഭിനേത്രിയെ നിശ്ചയിച്ച് കഴിഞ്ഞ ശേഷം ചാനുവിന്‍റെ ജീവിതരീതിയും മറ്റും പഠിക്കാനായി പരിശീലനം നൽകും. ആറ് മാസത്തിന് ശേഷമാകും ചിത്രീകരണം ആരംഭിക്കുക.
ടോക്യോയിൽ വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് മീരാബായി ചാനു വെള്ളി മെഡൽ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.